മണിപ്പൂരിനോടുള്ള ക്രൂരതയും ഫെഡറലിസത്തിനെതിരായ ആക്രമണവും എതിർക്കപ്പെടണം : വി ശിവദാസൻ എംപി

ന്യൂഡൽഹി: ജലമലിനീകരണ നിയന്ത്രണ നിയമത്തിൽ വരുത്തിയ കോർപറേറ്റ് അനുകൂല മാറ്റങ്ങൾ മണിപ്പൂരിലേക്ക് വ്യാപിപ്പിക്കാനുള്ള പ്രമേയത്തെ രാജ്യസഭയിൽ എതിർത്ത് ഡോ.വി ശിവദാസൻ എംപി.
കേന്ദ്രസർക്കാർ എന്തിനാണ് തെരഞ്ഞെടുപ്പ് വൈകിപ്പിക്കുന്നതെന്നും മണിപ്പൂരിൽ ജനാധിപത്യം പുനസ്ഥാപിക്കുന്നതിനുള്ള രൂപരേഖ ഇല്ലാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
തെരഞ്ഞെടുക്കപ്പെട്ട സർക്കാരില്ലാത്ത ഒരുസംസ്ഥാനത്തിന്റെ ജനാധിപത്യ അവകാശം കവർന്നെടുക്കാനുള്ള ശ്രമമാണ് കേന്ദ്രസർക്കാർ നടത്തുന്നത്. മണിപ്പൂരിൽ നിലവിൽ നിയമസഭ ഇല്ല. സംസ്ഥാനം കേന്ദ്ര ഭരണത്തിന്റെ കീഴിലാണുള്ളത്. ഈ സാഹചര്യത്തിൽ ജനങ്ങളുടെ പേരിൽ നിയമനിർമ്മാണം നടത്തുന്നത് ജനാധിപത്യ മാനദണ്ഡങ്ങളുടെ ലംഘനവും നമ്മുടെ ഭരണഘടനയുടെ ഫെഡറൽഘടനയ്ക്ക് നേരെയുള്ള ആക്രമണവുമാണ്.
സർക്കാരിന്റെ ഈ നീക്കം ജലമലിനീകരണം തടയുന്നതിനല്ല മറിച്ച് ജലമലിനീകരണം പ്രോത്സാഹിപ്പിക്കുന്നതിനും കോർപറേറ്റ് താൽപര്യങ്ങൾ സംരക്ഷിക്കാനും വേണ്ടിയാണ്. ഡൽഹി ലോകത്തെതന്നെ ഏറ്റവും മലിനമായ നഗരങ്ങളിൽ ഒന്നായി തുടരുകയാണ്. മണിപ്പൂരിലെ പരിസ്ഥിതി പ്രശ്നങ്ങൾ കൂടുതൽ വഷളാക്കാൻ മാത്രമേ ഈ നിയമനിർമ്മാണം സഹായിക്കുകയുള്ളൂ- എം പി പറഞ്ഞു.








0 comments