ad
Deshabhimani

കേരള പ്രസ് ക്ലബ് കുവൈത്ത് ഓണാഘോഷം

kuwait press club onam celebration
വെബ് ഡെസ്ക്

Published on Aug 27, 2026, 06:06 PM | 1 min read

കുവൈത്ത് സിറ്റി : കേരള പ്രസ് ക്ലബ് കുവൈത്ത്‌ ഓണാഘോഷം ഫഹാഹീൽ കോഹിനൂർ ഓഡിറ്റോറിയത്തിൽ നടന്നു. ക്ലബ്‌ അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു. ​ഫഹാഹീൽ ഡൽഹി പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ രവി ആയനോളി ഉദ്ഘാടനം ചെയ്തു. കെപിസി കുവൈത്ത് പ്രസിഡന്റ് ടി വി ഹിക്മത്ത്‌ അധ്യക്ഷനായി. ബ്രിന്ദ കൃഷ്‌ണന്റെ ക്ലാസിക്കൽ നൃത്തം, റാഫിയും മെറിനും അവതരിപ്പിച്ച ഗാനമേള, കൃഷ്ണൻ കടലുണ്ടിയുടെ കുഞ്ചൻ നമ്പ്യാർ നർമത്തെ ആസ്പദമാക്കിയ പ്രഭാഷണം എന്നിവ അരങ്ങേറി.


മുതിർന്നവർക്കും കുട്ടികൾക്കുമായി വിവിധ മത്സരങ്ങളും പരമ്പരാഗത ഓണസദ്യയും ഒരുക്കി. പ്രോഗ്രാം കൺവീനർ ജോൺലി തുണ്ടിയിൽ, ജനറൽ സെക്രട്ടറി അനിൽ പി അലക്സ്‌, ട്രഷറർ അബ്ദുൾ റസാഖ് കുമരനെല്ലൂർ എന്നിവർ സംസാരിച്ച-ു. ജോയിന്റ് കൺവീനർ നിജാസ് കാസിം, ശ്രീജിത്ത് എന്നിവർ പരിപാടി ഏകോപിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home