ad
Deshabhimani

അക്കാഫ് ക്യാംപസ് ഓണാഘോഷം കലോത്സവത്തിൽ കേരളവർമ്മ കോളേജ് ജേതാക്കള്‍

akaf onam
വെബ് ഡെസ്ക്

Published on Oct 13, 2025, 03:37 PM | 2 min read

ദുബായ് : അക്കാഫ് ഇവന്റ്സിന്റെ ക്യാമ്പസ് ഓണാഘോഷത്തിന്റെ ഭാഗമായുള്ള കലോത്സവം എത്തിസലാത് അക്കാദമിയിൽ നടന്നു. തൃശൂർ കേരളവർമ കോളേജ് ഒന്നാം സ്ഥാനവും വർക്കല എസ്എൻ കോളേജ് രണ്ടാം സ്ഥാനവും സെന്റ് അലോഷ്യസ് കോളേജ് മൂന്നാം സ്ഥാനവും നേടി. കലാമേള മന്ത്രി പി പ്രസാദ് ഉദ്‌ഘാടനം ചെയ്തു. അക്കാഫ് മുഖ്യ രക്ഷാധികാരി ഐസക് ജോൺ പട്ടാണിപ്പറമ്പിൽ, ചെയർമാൻ ഷാഹുൽ ഹമീദ്, പ്രസിഡന്റ് ചാൾസ് പോൾ, ജനറൽ സെക്രട്ടറി വി എസ് ബിജുകുമാർ, ട്രഷറർ ജൂഡിൻ ഫെർണാണ്ടസ്, ചീഫ് കോഓർഡിനേറ്റർ അനൂപ് അനിൽ ദേവൻ, വൈസ് ചെയർമാൻ അഡ്വ. ബക്കർ അലി, വൈസ് പ്രസിഡന്റുമാരായ അഡ്വ. ഹാഷിക്, ശ്യാം വിശ്വനാഥൻ, സെക്രട്ടറി കെ വി മനോജ്, പ്രോഗ്രാം ഡയറക്‌ടർ വി സി മനോജ്, ജോയിന്റ് സെക്രട്ടറിമാരായ ഷക്കീർ ഹുസൈൻ, രഞ്ജിത് കോടോത്ത്, ജോയിന്റ് ട്രഷറർമാരായ ഫിറോസ് അബ്‌ദുള്ള, ഷിബു മുഹമ്മദ്, ജാഫർ കണ്ണാട്ട്, വനിതാവിഭാഗം ചെയർപേഴ്സൺ റാണി സുധീർ, പ്രസിഡന്റ് വിദ്യ പുതുശേരി, ജനറൽ സെക്രട്ടറി രശ്‌മി ഐസക്, എക്‌സ്‌കോം അംഗങ്ങളായ സിന്ധു ജയറാം, പ്രതാപ് നായർ, ഓണാഘോഷം ജനറൽ കൺവീനർ വി എം ഷാജൻ, ജോയിന്റ് കൺവീനർമാരായ സുരേഷ് കാശി, മഞ്ജു ശ്രീകുമാർ, രാജാറാം ഷാ എന്നിവർ നേതൃത്വം നൽകി.

പൂക്കള മത്സരത്തിൽ കോഴഞ്ചേരി സെന്റ് തോമസ്, കാഞ്ഞങ്ങാട് നെഹ്‌റു, കോലഞ്ചേരി സെന്റ് പീറ്റേഴ്സ് എന്നീ കോളേജുകൾ ആദ്യ മൂന്നു സ്ഥാനം നേടി. പായസ മത്സരത്തിൽ അജിത വിജയൻ, നിഷ വർഗീസ്, ഫാത്തിമ റസിയ എന്നിവർക്കാണ്‌ ആദ്യ മൂന്നു സ്ഥാനം. കെ വി പ്രബ്ന ഇന്നൊവേഷൻ സമ്മാനം നേടി. സംഘനൃത്തത്തിൽ പ്രണേഷിന്റെ നേതൃത്വത്തിലുള്ള സെന്റ് അലോഷ്യസ്‌ ടീമിനാണ്‌ ഒന്നാം സ്ഥാനം. രേഷ്‌മയുടെ നേതൃത്വത്തിലുള്ള കേരളവർമ രണ്ടാം സ്ഥാനവും നീതു നയിച്ച വർക്കല എസ്എൻ കോളേജ് മൂന്നാം സ്ഥാനവും നേടി. തിരുവാതിരയിൽ ബാർട്ടൺ ഹിൽ കോളേജിലെ കരിഷ്‌മയും സംഘവും ഒന്നാം സ്ഥാനവും കല്ലടി എംഇഎസിലെ ശ്രീദേവിയും സംഘവും രണ്ടാം സ്ഥാനവും വർക്കല എസ്എനിലെ സിന്ധുവും സംഘവും മൂന്നാം സ്ഥാനവും നേടി.

സംഘഗാനത്തിൽ സജിന നയിച്ച മഹാരാജ ടെക്‌നോ. ഇൻസ്റ്റിറ്റ്യൂട്ട്, രാഖി നയിച്ച കേരളവർമ, ഷർമിസിന്റെ നേതൃത്വത്തിലുള്ള മടപ്പള്ളി ഗവ. കോളേജ് എന്നിവർ ആദ്യ മൂന്നു സ്ഥാനം നേടി. കുട്ടികളുടെ ഫാഷൻ ഷോ കിഡ്സ് വിഭാഗത്തിൽ ദയാനബ ദുവ, ഇവാഞ്ചലിൻ നിരൻ, ആഷിക സുമീഷ് എന്നിവരും 10– 15 വയസ്സ്‌ വിഭാഗത്തിൽ അപൂർവ രാജേഷ്, ബിയോൺസാ ഗ്രേസ്, സോഹൽ അഫ്സർ എന്നിവരും ആദ്യ മൂന്നു സ്ഥാനം നേടി. ടാലന്റ് ബീറ്റ്‌സിൽ ഷിബിൻലാൽ സുന്ദരരാജൻ, കീർത്തി അരവിന്ദ്, ഡോ. വിപുൽ മുരളി എന്നിവർക്കാണ്‌ ആദ്യ മൂന്നു സ്ഥാനം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home