ഇനി ഇ–പേയ്‌മെന്റ് മാത്രം; പണമടച്ച് ടിക്കറ്റെടുക്കൽ ഒഴിവാക്കാൻ മുവാസലാത്ത്

മസ്‌കത്ത്: ആഗസ-്‌ത് ഒന്നുമുതൽ മസ്‌കത്തിലെയും സലാലയിലെയും എല്ലാ പൊതുനഗരബസുകളിലും പണമടച്ച് ടിക്കറ്റ് നൽകുന്ന രീതി നിർത്തുമെന്ന പ്രഖ്യാപനവുമായി ഒമാന്റെ ദേശീയ പൊതുഗതാഗത കമ്പനിയായ മുവാസലാത്ത്. പുതിയ നയപ്രകാരം, രണ്ട് നഗരങ്ങളിലെയും മുവാസലാത്തിന്റെ സിറ്റി ബസ് നെറ്റ്‌വർക്കിൽ യാത്ര ചെയ്യുമ്പോൾ അംഗീകൃത ഇലക-്‌ട്രോണിക് പേയ്‌മെന്റ് രീതികളിലൂടെ മാത്രമേ യാത്രക്കാർക്ക് പണം അടയ-്‌ക്കാനാകൂ.
പൊതുഗതാഗത സേവനങ്ങളിലുടനീളം ഡിജിറ്റൽ പേയ്‌മെന്റ് പരിഹാരങ്ങൾ സ്വീകരിക്കുന്നതിനെ പിന്തുണയ്‌ക്കുന്നതിനൊപ്പം വേഗതയേറിയതും സൗകര്യപ്രദവുമായ യാത്രാനുഭവം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് നീക്കമെന്ന് കമ്പനി അറിയിച്ചു. പുതിയ സംവിധാനം പ്രാബല്യത്തിൽ വന്നാൽ ബസുകളിൽ കയറുംമുമ്പ് അംഗീകൃത ഇ–പേയ്‌മെന്റ് ഓപ്ഷനുകൾ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാൻ മുവാസലാത്ത് യാത്രക്കാരോട് അഭ്യർഥിച്ചു.











0 comments