എസ് ജയ്ശങ്കർ ഒമാന്‍ സന്ദർശിക്കും

മസ്‌കത്ത് : ഗൾഫ് പര്യടനത്തിന്റെ ഭാഗമായി വിദേശമന്ത്രി എസ് ജയ്ശങ്കർ ഈ ആഴ്ച ഒമാനിലെത്തും. പ്രധാന മേഖലകളിലെ സഹകരണം വർധിപ്പിക്കുന്നതിനെക്കുറിച്ചും പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിൽ കാഴ്‌ചപ്പാടുകൾ കൈമാറുന്നതിനെക്കുറിച്ചും ഒമാനി നേതൃത്വവുമായും മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരുമായും അദ്ദേഹം ചർച്ചകൾ നടത്തും. ഇന്ത്യയും ഒമാനും തമ്മിലുള്ള ദീർഘകാല പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് വിദേശമന്ത്രാലയം അറിയിച്ചു. സാമ്പത്തിക സഹകരണം, വ്യാപാരം, നിക്ഷേപം, പ്രാദേശിക സുരക്ഷാ വികസനങ്ങൾ എന്നിവയുൾപ്പെടെയുള്ള വിഷയങ്ങളും ചർച്ചയായേക്കും.











0 comments