ഒമാനിലെ സാമൂഹിക പ്രവർത്തകൻ ശശികുമാർ അന്തരിച്ചു

മസ്‌കത്ത് : ഒമാനിലെ സാമൂഹിക, സാംസ്കാരിക മേഖലകളിൽ സജീവ സാന്നിധ്യമായിരുന്ന ശശികുമാർ മേലേക്കളങ്ങര (54) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. നിസ്‌വയ്ക്ക് സമീപമുള്ള ഇസ്‌കിയിലായിരുന്നു അന്ത്യം. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ ശശികുമാർ വർഷങ്ങളായി ഇസ്‌കിയിലെ അസ്‌റി ആർക്കിടെക്റ്റ് എന്ന സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു.
ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം അംഗമായിരുന്നു. ഇസ്‌കിയിലെയും നിസ്‌വയിലെയും മലയാളി സമൂഹത്തിനിടയിൽ സൗഹൃദപരമായ ഇടപെടലുകളിലൂടെയും പൊതുപ്രവർത്തനങ്ങളിലൂടെയും ഏറെ പ്രിയങ്കരനായി. ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം പ്രവർത്തകരും വിവിധ സാമൂഹിക, സാംസ്കാരിക സംഘടന പ്രവർത്തകരും അനുശോചനം രേഖപ്പെടുത്തി. മൃതദേഹം നടപടികൾ പൂർത്തിയാക്കി ഞായറാഴ്‌ച നാട്ടിലെത്തിക്കുമെന്ന് കൈരളി പ്രവർത്തകർ അറിയിച്ചു. രാമചന്ദ്രൻ നായരുടെയും ശാന്താകുമാരിയുടെയും മകനാണ്. ഭാര്യ: രാജശ്രീ. മക്കൾ: ശ്രീലക്ഷ്മി, നവനീത്. സഹോദരങ്ങൾ: വിനോദ്കുമാർ, രാജേഷ് കുമാർ.









0 comments