പാൻമസാല പരസ്യത്തിൽ കുരുക്ക്; ഷാരൂഖ് ഖാനും അജയ് ദേവ്ഗണിനും ടൈഗര്‍ ഷ്രോഫിനും എഫ്ഡിഎ നോട്ടീസ്

മുംബൈ: നിരോധിത പാൻമസാലയുടെ പ്രചരണത്തിലെ പരോക്ഷ പങ്കാളിത്തം മുൻനിര്‍ത്തി ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും അജയ് ദേവ്ഗണിനും ടൈഗര്‍ ഷ്രോഫിനും മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA) കാരണം കാണിക്കൽ നോട്ടീസ്.
വിമാൽ എലാച്ചി എന്ന പേരിൽ നിരോധിത പാൻ മസാല ഉത്പന്നങ്ങളുടെ പരോക്ഷ പരസ്യത്തിൽ പങ്കാളികളായി എന്നതിനാണ് വിശദീകരണം തേടിയത്. ആദ്യമായാണ് പരോക്ഷ പരസ്യങ്ങളിൽ (Surrogate Advertising) ഇടപെട്ട് എഫ്ഡിഎ അന്വേഷണം നടത്തുന്നത്. ലഹരി വസ്തുക്കളുടെയും പാൻ മസാലകളുടെയും പ്രചാരണം തടയാൻ എന്നാണ് വിശദീകരണം. ജൂലയ് 13 മുതൽ ഒരു വര്‍ഷത്തേക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ പാൻ മസാലകൾ പൂര്‍ണ്ണമായി നിരോധിച്ചിരിക്കയാണ്.
വിമാൽ എലാച്ചിയുടെ പരസ്യത്തിന്റെ അവതരണം, സംഭാഷണങ്ങൾ, പേര്, വിപണി അന്തരീക്ഷം എന്നിയുടെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിൽ പാൻ മസാല പ്രോത്സാഹനമാണ് ലക്ഷ്യം വെച്ചിരിക്കുന്നതെന്ന് അതോറിറ്റി നോട്ടീസിൽ വ്യക്തമാക്കുന്നു. ഇത്തരം പരസ്യങ്ങളിൽ പങ്കെടുക്കുന്നവര്‍ക്ക് പത്ത് ലക്ഷം രൂപവരെ പിഴയിടാൻ വകുപ്പുണ്ട്.
നടൻ അക്ഷയ് കുമാറിനെതിരെയും നേരത്തെ നടപടി ഉണ്ടായിരുന്നു. പിന്നീട് അദ്ദേഹം പരസ്യമായി മാപ്പ് പറയുകയും പരസ്യത്തിൽ നിന്നും പിൻമാറുന്നതായി പ്രഖ്യാപിക്കയും ചെയ്തു. വിഷ്ണു പൗച്ച് പാക്കേജിങ് പ്രൈവറ്റ് ലിമിറ്റഡാണ് വിമാൽ എലാച്ചി ഉത്പന്നങ്ങൾ വിതരണം ചെയ്യുന്നത്.








0 comments