അത്തച്ചമയ ഘോഷയാത്ര; തൃപ്പൂണിത്തുറയിൽ ഗതാഗത ക്രമീകരണം

Image Credit : Youtube / Screengrab
കൊച്ചി : തൃപ്പൂണിത്തുറയിൽ ഇന്ന് അത്തച്ചമയ ഘോഷയാത്ര നടക്കുന്നതിനാൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. ടിപ്പർ ലോറി, ടാങ്കർ ലോറി, കണ്ടയിനർ ലോറി, മുതലായ വാഹനങ്ങൾക്ക് തൃപ്പൂണിത്തുറ ടൗണിലേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ലെന്ന് അധികൃതർ അറിയിച്ചു. എറണാകുളം ആലുവ ഭാഗങ്ങളിൽ നിന്നും വരുന്ന യാത്രക്കാർ ഇന്ന് യാത്രയ്ക്കായി മെട്രോ സൗകര്യം കൂടുതലായി പ്രയോജനപ്പെടുത്തണം.
പുതിയകാവ് ഭാഗത്തുനിന്നും, മാർക്കറ്റ് റോഡുവഴി തൃപ്പൂണിത്തുറ മാർക്കറ്റ് റോഡ് ജംഗ്ഷനിലേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. കോട്ടയം ഭാഗത്തു നിന്നും വരുന്ന വലിയ വാഹനങ്ങൾ മുളന്തുരുത്തി ചോറ്റാനിക്കര തിരുവാങ്കുളം സീപോർട്ട് എയർ പോർട്ട് റോഡ് വഴി എറണാകുളം ഭാഗത്തേക്ക് പോകണം. വൈക്കം ഭാഗത്തുനിന്നും വരുന്ന വലിയ വാഹനങ്ങൾ നടക്കാവ് ജംങ്ഷനിൽ നിന്നും വലതുവശത്തേക്ക് തിരിഞ്ഞ് മുളന്തുരുത്തി വഴി തിരുവാങ്കുളം സീപോർട്ട് എയർ പോർട്ട് റോഡ് വഴി എറണാകുളം ഭാഗത്തേക്കും പോകണം.
കോട്ടയം, വൈക്കം, മുളന്തുരുത്തി എന്നീ ഭാഗങ്ങളിൽ നിന്നും എറണാകുളം ഭാഗത്തേക്ക് പോകേണ്ട ബസുകളും ചെറിയ വാഹനങ്ങളും കണ്ണൻകുളങ്ങര ജംഗ്ഷൻ എത്തി മിനിബൈപ്പാസ് വഴി പോകേണ്ടതാണ്.
കോട്ടയം, വൈക്കം, മുളന്തുരുത്തി എന്നീ ഭാഗങ്ങളിൽ നിന്നും കാക്കനാട്, അമ്പലമേട്, തിരുവാങ്കുളം എന്നീ ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ നടക്കാവ് ജംഗ്ഷനിൽ എത്തി വലത്തോട്ട് തിരിഞ്ഞ് മുളന്തുരുത്തി – ചോറ്റാനിക്കര വഴി പോകണം.
എറണാകുളം, വൈറ്റില എന്നിവിടങ്ങളിൽ നിന്നും വൈക്കം, മുളന്തുരുത്തി, കോട്ടയം എന്നീ ഭാഗങ്ങളിലേക്ക് പോകേണ്ട ചെറിയ വാഹനങ്ങളും ബസുകളും പേട്ട ജംങ്ഷനിൽ എത്തി വലത്തോട്ട് തിരിഞ്ഞ് മിനി ബൈപ്പാസ് - കണ്ണൻകുളങ്ങര വഴി വിടണം.
വൈറ്റില, കുണ്ടന്നൂർ എന്നീ ഭാഗങ്ങളിൽ നിന്നും അമ്പലമേട്, ചോറ്റാനിക്കര, മൂവാറ്റുപുഴ എന്നീ ഭാഗങ്ങളിലേക്ക് പോകേണ്ട എല്ലാ വാഹനങ്ങളും പേട്ട ജംങ്ഷനിൽ എത്തി ഇരുമ്പനം ജംഗ്ഷൻ വഴി പോകേണ്ടതാണ്.
വെണ്ണല, എരൂർ എന്നീ ഭാഗങ്ങളിൽ നിന്നും കോട്ടയം, അമ്പലമേട് , മൂവാറ്റുപുഴ എന്നീ ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ എരൂർ ലേബർ ജംങ്ഷനിൽ നിന്നും കിഴക്കോട്ട് തിരിഞ്ഞ് ട്രാക്കോ കേബിൾ ജംഗ്ഷൻ എത്തി സീപോർട്ട് - എയർപോർട്ട് റോഡ് വഴി ഇരുമ്പനം ജംഗ്ഷൻ വഴി പോകേണ്ടതാണ്.
മൂവാറ്റുപുഴ, തിരുവാങ്കുളം, അമ്പലമേട് എന്നീ ഭാഗങ്ങളിൽ നിന്നും എറണാകുളം, ആലപ്പുഴ ഭാഗങ്ങളിലേക്ക് പോകേണ്ട ചെറിയ വാഹനങ്ങളും ബസുകളും കരിങ്ങാച്ചിറ - ഇരുമ്പനം ജംഗ്ഷനിൽ നിന്ന് എസ് എൻ ജംഗ്ഷൻ - പേട്ട വഴി പോകേണ്ടതാണ്. ഹെവി വാഹനങ്ങൾ കാക്കനാട്, പാലാരിവട്ടം വഴി പോകണം. പുതിയകാവ് ഭാഗങ്ങളിൽ നിന്നും വരുന്ന ബസുകൾ പ്രൈവറ്റ് ബസ് സ്റ്റാന്റിൽ കയറാതെ ഹോസ്പിറ്റൽ ജംഗ്ഷൻ മിനി ബൈപ്പാസ് വഴി പോകേണ്ടതാണ്.
ഘോഷയാത്ര വരുന്ന ബോയ്സ് സ്കൂൾ ഗ്രൗണ്ട് - തൃപ്പൂണിത്തുറ പ്രൈവറ്റ് ബസ്സ്റ്റാന്റ് – സ്റ്റാച്യു – കിഴക്കേക്കോട്ട - എസ്എൻ ജംഗ്ഷൻ - അലയൻസ് – വടക്കേക്കോട്ട - പൂർണതൃയീശ ക്ഷേത്രം എന്നിവിടങ്ങളിൽ പാർക്കിംഗ് അനുവദിക്കുന്നതല്ല.
കണ്ണൻകുളങ്ങര മുതൽ മിനി ബൈപാസ് പേട്ട വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും പാർക്കിംഗ് അനുവദിക്കുന്നതല്ല. നടക്കാവ് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ പുതിയകാവ് അമ്പലത്തിന്റെ ഗ്രൗണ്ടിലും, മരട്, പേട്ട എന്നിവിടങ്ങളിൽ നിന്നും വരുന്ന വാഹനഹങ്ങൾ എസ്എൻ വിദ്യാപീഠം, വെങ്കിടേശ്വര എന്നിവിടങ്ങളിലും പാർക്ക് ചെയ്യേണ്ടതാണ്.








0 comments