ഒമാൻ പ്രതിനിധി സംഘം തെഹ്റാനിൽ

മസ്‌കത്ത് : ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ ഗതാഗതവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ഒമാന്റെ പ്രതിനിധി സംഘം തെഹ്റാനിൽ എത്തിയതായി ഇറാന്റെ ഒൗദ്യോഗിക മാധ്യമം റിപ്പോർട്ട്ചെയ്തു. സമുദ്ര ഗതാഗതം നിയന്ത്രിക്കുന്നതിനും ജലപാതയിലൂടെ കപ്പലുകൾ കടന്നുപോകുന്നത് ഉറപ്പാക്കുന്നതിനും ഉചിതമായ സംവിധാനങ്ങൾ സൃഷ്ടിക്കുന്നതിൽ ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിക്കും.
നിലവിലുള്ള സംഘർഷത്തിനിടയിലും കടലിടുക്കിലെ ഗതാഗതം കൈകാര്യം ചെയ്യുന്നതിൽ ഒമാനുമായി ചേർന്നുപ്രവർത്തിക്കാൻ തയ്യാറാണെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.ആഗോള എണ്ണ, വാതക കയറ്റുമതിക്കുള്ള ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട പാതകളിൽ ഒന്നാണ് ഒമാനിന്റെയും ഇറാന്റെയും തീരപ്രദേശങ്ങൾ അതിർത്തി പങ്കിടുന്ന ഹോർമൂസ് കടലിടുക്ക്. വിഷയത്തിൽ ഇരുരാജ്യങ്ങളുടെയും വിദേശമന്ത്രിമാർ നടത്തിയ ചർച്ചകളെ തുടർന്നാണ് പുതിയ സന്ദർശനം.










0 comments