ഒമാൻ-സൗദി ബന്ധം: ഡിപ്ലോമാറ്റിക് അക്കാദമിയിൽ പ്രഭാഷണം സംഘടിപ്പിച്ചു

lecture organized
വെബ് ഡെസ്ക്

Published on Oct 29, 2025, 04:17 PM | 1 min read

മസ്‌കത്ത് : ഒമാൻ വിദേശകാര്യ മന്ത്രാലയത്തിലെ ഡിപ്ലോമാറ്റിക് അക്കാദമിയിൽ 'ഒമാൻ-സൗദി ബന്ധങ്ങൾ' എന്ന വിഷയത്തിൽ പ്രഭാഷണം നടന്നു. സൗദി അറേബ്യൻ വിദേശകാര്യ മന്ത്രാലയത്തിലെ പൊളിറ്റിക്കൽ അണ്ടർസെക്രട്ടറി ഡോ. സൗദ് ബിൻ മുഹമ്മദ് അൽ സാദിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. സൗദി വിഷൻ 2030, ഒമാൻ വിഷൻ 2040 എന്നീ ദർശന രേഖകളുടെ മാർഗനിർദ്ദേശങ്ങളും ഉദ്ദേശ്യലക്ഷ്യങ്ങളും തമ്മിലുള്ള പൂരകത്വവും, ജിസിസി അംഗരാജ്യങ്ങളുടെ വികസന പദ്ധതികളും സംബന്ധിച്ച വിഷയങ്ങൾ പ്രഭാഷണത്തിൽ ഉൾപ്പെടുത്തിയിരുന്നു.


ഒമാൻ സുൽത്താനേറ്റും സൗദി അറേബ്യയും തമ്മിലുള്ള ബന്ധത്തിന്റെ പ്രാധാന്യവും സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ഇരു നേതൃത്വങ്ങളുടെയും പ്രതിബദ്ധതയും ഡോ. അൽ സാദി എടുത്തുപറഞ്ഞു. സഹകരണം ശക്തിപ്പെടുത്തുന്നതിലും ഇരു രാജ്യങ്ങളുടെയും പരസ്പര താൽപ്പര്യങ്ങൾ നിറവേറ്റുന്നതിനായി വിശാലമായ തലങ്ങളിലേക്ക് അതിനെ മുന്നോട്ട് കൊണ്ടുപോകുന്നതിലും ഒമാൻ-സൗദി ഏകോപന കൗൺസിലിന്റെ പങ്കിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. വിദേശകാര്യ മന്ത്രാലയത്തിലെ പൊളിറ്റിക്കൽ അണ്ടർസെക്രട്ടറി ഷെയ്ഖ് ഖലീഫ ഹാർത്തി, ഡിപ്ലോമാറ്റിക് അക്കാദമി ഡയറക്ടർ അംബാസഡർ ഷെയ്ഖ് ഹുമൈദ് അൽമാനി, സൗദി-ഒമാനി ഉദ്യോഗസ്ഥർ, മന്ത്രാലയ ജീവനക്കാർ, മുതിർന്ന നയതന്ത്ര പ്രതിനിധികൾ തുടങ്ങിയവർ പ്രഭാഷണത്തിൽ പങ്കെടുത്തു.



Tags
deshabhimani section

Related News

View More
0 comments
Sort by

Home