സുരക്ഷിതത്വത്തിൽ ലോകരാജ്യങ്ങളിൽ രണ്ടാമത് ഒമാൻ

മസ്‌കത്ത് : യുഎസ് ന്യൂസ് ബെസ്റ്റ് കൺട്രീസ് പബ്ലിക് സേഫ്റ്റി റാങ്കിങിൽ ഒമാൻ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രണ്ടാമത്തെ രാജ്യമായി സ്ഥാനം പിടിച്ചു. ഏറ്റവും പുതിയ റാങ്കിങ് പ്രകാരം ആഗോള പൊതു സുരക്ഷാ സൂചികയിൽ സിംഗപ്പൂരിനാണ് ഒന്നാംസ്ഥാനം. ജപ്പാനാണ് മൂന്നാം സ്ഥാനത്ത്. ഖത്തർ നാലാം സ്ഥാനത്തും വിയറ്റ്നാം, ഹംഗറി, ദക്ഷിണ കൊറിയ, ന്യൂസിലാൻഡ്, ലക്സംബർഗ് എന്നിവ തൊട്ടുപിന്നിലുമുണ്ട്.
പൊതുസുരക്ഷയിൽ ഏഷ്യയുടെ ശക്തമായ പ്രകടനമാണ് റിപ്പോർട്ട് എടുത്തുകാണിച്ചത്, സിംഗപ്പൂർ, ഒമാൻ, ജപ്പാൻ എന്നീ രാജ്യങ്ങൾ ഈ വിഭാഗത്തിൽ മുന്നിലായിരുന്നു. പൊതുസുരക്ഷാ റാങ്കിങിൽ ഒമാൻ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും, രാജ്യങ്ങളെ വിലയിരുത്താൻ ഉപയോഗിക്കുന്ന നിരവധി സൂചകങ്ങളിൽ ഒന്ന് മാത്രമാണിതെന്നും ദേശീയ പ്രകടനത്തിന്റെ മൊത്തത്തിലുള്ള അളവുകോലായി ഇതിനെ കാണരുതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. കുറഞ്ഞ കുറ്റകൃത്യനിരക്ക്, സ്വാഗതാർഹമായ അന്തരീക്ഷം എന്നിവയ്ക്ക് ഒമാൻ സ്ഥിരമായി അന്താരാഷ-്‌ട്ര അംഗീകാരം നേടിയിട്ടുണ്ട്.











0 comments