ഒമാൻ പോസ്റ്റ് റോഡ് ഷോയ്‌ക്ക് തുടക്കം; 6 ഗവർണറേറ്റിൽ പര്യടനം

മസ്‌കത്ത്: തപാൽ, ലോജിസ്റ്റിക്‌സ് സേവനങ്ങൾ ഉപയോക്താക്കളിലേക്ക് കൂടുതൽ അടുപ്പിക്കുകയെന്ന ലക്ഷ്യത്തോടെ രാജ്യവ്യാപക റോഡ് ഷോയുമായി ഒമാൻ പോസ്റ്റ്. ഞായറാഴ്‌ച മസ്‌കത്തിൽനിന്ന് യാത്ര ആരംഭിച്ച ബസ് സൊഹാർ, ബുറൈമി, നിസ്‌വ, സിനാവ് എന്നിവിടങ്ങൾ സന്ദർശിച്ച് 31ന് സലാലയിൽ സമാപിക്കും. വിവിധ ഗവർണറേറ്റുകളിലെ ബിസിനസുകൾ, സംരംഭകർ എന്നിവരുമായി നേരിട്ട് ഇടപഴകുന്നതിനൊപ്പം ഒമാൻ പോസ്റ്റിന്റെ തപാൽ, പാഴ്‌സൽ ഡെലിവറി, ലോജിസ്റ്റിക-്‌സ് സേവനങ്ങളെക്കുറിച്ച് അവബോധം വളർത്താനുമാണ് ക്യാമ്പയ്‌ൻ.
ആഭ്യന്തര, അന്തർദേശീയ ഷിപ്പിങ് സേവനങ്ങൾ, ഇ- കൊമേഴ്‌സ് ഡെലിവറി സേവനങ്ങൾ, ഉപഭോക്തൃ ഓഫറുകൾ എന്നിവയെക്കുറിച്ച് കൂടുതലറിയാനും സന്ദർശകർക്ക് അവസരം ലഭിക്കും. ഉപഭോക്താക്കളുമായുള്ള ഇടപെടൽ ശക്തിപ്പെടുത്താനും പ്രവേശനക്ഷമത മെച്ചപ്പെടുത്താനുമുള്ള ഒമാൻ പോസ്റ്റിന്റെ ശ്രമങ്ങളുടെ ഭാഗമാണ് റോഡ് ഷോ. ഒപ്പം വിശ്വസനീയമായ ലോജിസ്റ്റിക്‌സിനും പാഴ്‌സൽ ഡെലിവറി പരിഹാരങ്ങൾക്കുമുള്ള വർധിച്ചുവരുന്ന ആവശ്യകതയെ പിന്തുണയ-്‌ക്കുകയും ചെയ്യുന്നു. സേവനങ്ങൾ പര്യവേക്ഷണം ചെയ്യാനും കമ്പനിയുടെ പ്രതിനിധികളിൽനിന്ന് വിവരങ്ങൾ സ്വീകരിക്കാനും ഒമാൻ പോസ്റ്റ് റോഡ് ഷോ ബസ് ഷെഡ്യൂൾ ചെയ-്‌ത സ്റ്റോപ്പുകളിൽ സന്ദർശിക്കാൻ താമസക്കാരെ ക്ഷണിക്കുന്നതായി അ്ധികൃതർ അറിയിച്ചു.










0 comments