14 ദിവസത്തെ സൗജന്യ ടൂറിസ്റ്റ് വിസയുമായി ഒമാൻ

മസ്‌കത്ത് : വിദേശികൾക്കുള്ള താമസനിയമത്തിന്റെ എക്‌സിക്യൂട്ടീവ് ചട്ടങ്ങളിൽ വരുത്തിയ ഭേദഗതികളുടെ ഭാഗമായി 14 ദിവസത്തെ സൗജന്യ ടൂറിസ്റ്റ് വിസ അനുവദിച്ച് ഒമാൻ. റോയൽ ഒമാൻ പൊലീസാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കിയത്. നിശ്ചിത രാജ്യത്തുനിന്നുള്ള സഞ്ചാരികൾക്ക് നിബന്ധനകൾക്ക് വിധേയമായി, ഒമാനിൽ പ്രവേശിച്ച് 14 ദിവസംവരെ സൗജന്യമായി താമസിക്കാൻ വിസയിലൂടെ അവസരം ലഭിക്കും.
109/2026 ഉത്തരവ് പ്രകാരമുള്ള ഭേദഗതിയിലൂടെയാണ് പുതിയ വിസയ്‌ക്ക് രൂപം നൽകിയത്. ഏതൊക്കെ രാജ്യത്തുനിന്നുള്ള പൗരന്മാർക്കാണ് വിസ അനുവദിക്കുന്നതെന്നത് വ്യക്തമാക്കിയിട്ടില്ല. സൗജന്യ വിസയിൽ എത്തുന്നവർക്ക് 14 ദിവസത്തെ കാലാവധി അവസാനിക്കുംമുമ്പ് ആവശ്യമായ യോഗ്യതകൾ തെളിയിച്ചും നിശ്ചിത ഫീസ് അടച്ചും മറ്റ് വിനോദസഞ്ചാര വിസയിലേക്ക് മാറാമെന്നും റോയൽ ഒമാൻ പൊലീസ് വ്യക്തമാക്കി. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതിന്റെ പിറ്റേന്നുമുതൽ നിയമ ഭേദഗതി പ്രാബല്യത്തിൽ വരും.










0 comments