ad
Deshabhimani

20,000 പേർക്ക് സൗജന്യ ടിക്കറ്റ്; ജന്മദിന ഓഫറുമായി ഇൻഡിഗോ

indigo staff heroine areest

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Aug 04, 2026, 05:14 PM | 1 min read

ന്യൂഡൽഹി: വാർഷികത്തോടനുബന്ധിച്ച് 20,000 യാത്രക്കാർക്ക് സൗജന്യ ടിക്കറ്റ് നൽകാൻ ഇൻഡിഗോ. ഇന്ത്യക്കകത്തുള്ള വിമാനയാത്രയ്ക്ക് ഇൻഡിഗോയെ തെരഞ്ഞെടുക്കുന്നവർക്കാണ് ഓഫർ. ഇൻഡിഗോ വെബ്‌സൈറ്റ്, മൊബൈൽ ആപ്പ്, എഐ അസിസ്റ്റന്റ് എന്നിവയിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ഓഫർ.


ഓഗസ്റ്റ് നാലുമുതൽ ആറ് വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകളിൽ നിന്ന് തെരഞ്ഞെടുക്കുന്ന 20,000 പേർക്ക് ഒരു പിഎൻആറിന് 10,000 രൂപ വരെ റീഫണ്ട് ലഭിക്കും. 2006 ഓഗസ്റ്റ് 4 നാണ് ഇൻഡി​ഗോ ആദ്യമായി രാജ്യത്ത് സർവീസ് ആരംഭിക്കുന്നത്.


20-ാമത് വാർഷികത്തോടനുബന്ധിച്ചുള്ള 'ഹാപ്പി ഇൻഡിഗോ ഡേ' ക്യാമ്പയിന്റെ ഭാഗമായാണ് സൗജന്യ ടിക്കറ്റുകൾ നൽകുന്നത്. ലോകമെമ്പാടുമുള്ള 140 സ്ഥലങ്ങളിൽ സർവീസുള്ള ഇൻഡിഗോ പ്രതിദിനം 2200 ഓളം സർവീസുകളാണ് നടത്തുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home