ഒമാനിൽ തൊഴിൽ വകുപ്പിന്റെ പരിശോധന; കണ്ടെത്തിയത് വൻതോതിലുള്ള നിയമലംഘനങ്ങൾ

മസ്കത്ത്: ഒമാനിൽ തൊഴിൽ വകുപ്പിന്റെ പരിശോധന. പരിശോധനകളിൽ വൻതോതിലുള്ള തൊഴിൽ നിയമലംഘനങ്ങൾ കണ്ടെത്തിയതായി തൊഴിൽ മന്ത്രാലയം അറിയിച്ചു. സ്വദേശിവത്കരിച്ച തസ്തികകളിൽ വിദേശ തൊഴിലാളികളെ നിയമിച്ച ആയിരത്തിലേറെ കേസുകളും രജിസ്റ്റർ ചെയ്തു.
തൊഴിൽ വിപണി ക്രമീകരിക്കുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ11,172 തൊഴിൽ നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തു.തൊഴിൽ ലൈസൻസില്ലാത്ത വിദേശ തൊഴിലാളികളെ ജോലിക്കെടുത്തതുമായി ബന്ധപ്പെട്ടാണ് ഏറ്റവും കൂടുതൽ കേസുകൾ രേഖപ്പെടുത്തിയത്. നിയമലംഘകരിൽ നിന്നായി 3.2 ദശലക്ഷം ഒമാനി റിയാൽ പിഴ ഈടാക്കി.
തൊഴിൽ ലൈസൻസില്ലാത്ത വിദേശ തൊഴിലാളികളെ ജോലിക്കെടുത്തതുമായി ബന്ധപ്പെട്ട് 4,859 കേസുകളാണ് കണ്ടെത്തിയത്. കൂടാതെ, കരാർ കാലാവധി അവസാനിച്ചതിന് ശേഷം 60 ദിവസത്തിനകം തൊഴിലാളിയെ നാട്ടിലേക്ക് തിരിച്ചയക്കാതിരിക്കുകയോ സേവനം കൈമാറാതിരിക്കുകയോ ചെയ്തതുമായി ബന്ധപ്പെട്ട് 962 കേസുകൾ കണ്ടെത്തി. തൊഴിൽ നിയമ ലംഘനങ്ങൾക്കെതിരെ വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കി.









0 comments