ad
Deshabhimani

മത്സ്യങ്ങള്‍ വിറ്റ വകയില്‍ പണം നൽകാതെ വഞ്ചിച്ചു; ഭീഷണി

FISH ONE
വെബ് ഡെസ്ക്

Published on Sep 17, 2026, 12:12 PM | 1 min read

കൊച്ചി:മത്സ്യങ്ങള്‍ വിറ്റ വകയില്‍ 11,07,664 രൂപ നല്‍കാതെ വഞ്ചിച്ചുവെന്ന് പരാതി. ഹാര്‍ബറുകളില്‍ നിന്നും മത്സ്യങ്ങള്‍ ലേലത്തില്‍ വാങ്ങി കയറ്റുമതി കമ്പനികള്‍ക്ക് നല്‍കുന്ന എപിഡി ആന്‍ഡ് കമ്പനിയുടെ ഉടമ ഞാറക്കല്‍ പറപ്പിള്ളി റിച്ചാര്‍ഡ് നല്‍കിയ പരാതിയില്‍ അരൂരിലെ റോയല്‍ മറൈന്‍ എന്ന സ്ഥാപനത്തിനെതിരെ കേസ് എടുത്തു.


2023 ജൂണ്‍ മുതല്‍ ജൂലൈ വരെയുള്ള ദിവസങ്ങളില്‍ 86,66,780 രൂപയുടെ മത്സ്യങ്ങള്‍ നല്‍കിയ വകയില്‍ 11,07,664 രൂപ ഇനിയും കയറ്റുമതി കമ്പനി നല്‍കാന്‍ ഉണ്ടെന്നാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍ ഇത് ചോദിച്ചപ്പോള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. പിന്നാലെയാണ് എപിഡി ആന്‍ഡ് കമ്പനി ഉടമ ഞാറക്കല്‍ പൊലിസില്‍ പരാതി നല്‍കിയത്.








deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home