രാസലഹരി ഉപയോഗം: നഗരസഭാ മുൻ അധ്യക്ഷനായ കോൺഗ്രസ് നേതാവ് പിടിയിൽ; ലഹരിമാഫിയയുടെ മുഖ്യകണ്ണിയെന്ന് സൂചന

സനീഷ് ജോർജ്
തൊടുപുഴ: രാസലഹരി ഉപയോഗിക്കുന്നതിനിടെ തൊടുപുഴ നഗരസഭാ മുൻ അധ്യക്ഷൻ പിടിയിൽ. കോൺഗ്രസ് നേതാവ് സനീഷ് ജോർജാണ് പ്രത്യേക അന്വേഷകസംഘത്തിന്റെ പിടിയിലായത്. പടിഞ്ഞാറേകോടിക്കളത്തിന് സമീപം ഒഴിഞ്ഞസ്ഥലത്ത് ഇയാൾ ലഹരി ഉപയോഗിക്കുന്നു എന്ന വിവരത്തെ തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്.
പൊലീസ് സംഘം എത്തിയപ്പോൾ സനീഷ് ജോർജ് ലഹരി ഉപയോഗിച്ച് കഴിഞ്ഞിരുന്നു. ഇയാളിൽനിന്ന് ലഹരി ഉപയോഗത്തിനുള്ള ഉപകരണങ്ങൾ കണ്ടെടുത്തു. തൊടുപുഴയിലെ ലഹരി മാഫിയയുടെ മുഖ്യകണ്ണിയാണ് ഇയാൾ എന്നാണ് സൂചന.
ഒന്നരവർഷം മുൻപ് നഗരസഭാ അധ്യക്ഷനായിരുന്ന സനീഷ് ജോർജിന് കൈക്കൂലിക്കേസിൽ ഉൾപ്പെട്ടാണ് സ്ഥാനം നഷ്ടമായത്.









0 comments