ad
Deshabhimani

വേനലവധി നീട്ടണമെന്ന്‌ രക്ഷിതാക്കൾ

muscat indian school
വെബ് ഡെസ്ക്

Published on Jul 13, 2026, 01:36 PM | 1 min read

മസ്‌കത്ത്‌ : അതിതീവ്ര വേനൽ കണക്കിലെടുത്ത് ഒമാൻ ഇന്ത്യൻ സ്കൂളിലെ വിദ്യാർഥികളുടെ വേനലവധി ദീർഘിപ്പിക്കണമെന്ന ആവശ്യവുമായി രക്ഷിതാക്കൾ. വിഷയത്തിൽ ഒമാനിലെ ഇന്ത്യൻ സ്‌കൂൾ ഡയറക്ടർ ബോർഡിനും ഒമാൻ വിദ്യാഭ്യാസ മന്ത്രാലയത്തിനും രക്ഷിതാക്കളുടെ പ്രതിനിധികൾ നിവേദനം നൽകി. ​രാജ്യത്ത് ഇപ്പോൾ അനുഭവപ്പെടുന്ന കനത്ത ചൂട് നിർജലീകരണം അടക്കമുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കും.


സ്കൂളിലും പരിസരങ്ങളിലും ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയാലും കുട്ടികൾ സ്കൂളിലേക്ക് വരുമ്പോഴും മടങ്ങിപ്പോകുമ്പോഴും ബസ്‌ കാത്തുനിൽക്കുമ്പോഴും മറ്റും സൂര്യാഘാതം നേരിടാൻ സാധ്യതയുണ്ട്‌. ​ഇത്തരം ഗുരുതര സാഹചര്യങ്ങളെ ഫലപ്രദമായി നേരിടാനുള്ള തയ്യാറെടുപ്പ്‌ പൂർത്തിയാകുംവരെ വേനലവധി നീട്ടണം. ശിശുരോഗ വിദഗ്ധരുടെയും പൊതുജനാരോഗ്യ വിദഗ്ധരുടെയും ബന്ധപ്പെട്ട അധികാരികളുടെയും അഭിപ്രായങ്ങളും നിർദേശങ്ങളും ആരാഞ്ഞശേഷം യുക്തമായ നടപടി സ്വീകരിക്കണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടു.


​സ്കൂളിന്റെ അക്കാദമിക നിലവാരം ഉയർത്താനുള്ള ബോർഡിന്റെ എല്ലാ നടപടികളെയും പിന്തുണക്കുന്നു. എന്നാൽ, കുട്ടികളുടെ ആരോഗ്യസ്ഥിതി അപകടത്തിലാക്കുന്ന തീരുമാനങ്ങളോട്‌ യോജിക്കാനാകില്ല. തങ്ങളുടെ ആശങ്ക ബോർഡ് ഗൗരവത്തോടെ പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും രക്ഷിതാക്കളുടെ പ്രതിനിധികളായ അഭിലാഷ് ശിവൻ, ദിനേഷ് ബാബു, കെ വി വിജയൻ, സുഗതൻ എന്നിവർ പറഞ്ഞു.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home