ഫാന്റസി എന്റര്‍ടെയിനറുമായി ഫഹദ് ; 'ഡോണ്ട് ട്രബിള്‍ ദ ട്രബിള്‍' ടീസര്‍ പുറത്ത്

തിരുവനന്തപുരം: ഇതിഹാസ ചിത്രമായ ബാഹുബലിയുടെ നിർമാണകമ്പനിയായ ആർക്കാ മീഡിയാ വർക്ക്സ് ഒരുക്കുന്ന ബിഗ് ബജറ്റ് ഫാന്റസി എന്റര്‍ടെയിനര്‍ 'ഡോണ്ട് ട്രബിള്‍ ദ ട്രബിള്‍' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത്. മലയാളത്തിന്റെ പ്രിയതാരം ഫഹദ് ഫാസിലാണ് ചിത്രത്തിലെ നായകൻ.
പ്രേമലുവിൻ്റെ വിജയകരമായ വിതരണത്തിലൂടെ നിർമാണരംഗത്തേക്ക് എത്തിയ എസ് എസ് കാർത്തികേയ, ഷോബു യാർലഗഡ്ഡ, പ്രസാദ് ദേവിനേനി എന്നിവർ ചേർന്നാണ് ഷോവിങ് ബിസിനസ്സ് ബാനറിലും ആർക്കാ മീഡിയാ വർക്സിൻ്റെയും സഹകരണത്തോടെ ചിത്രം നിർമിക്കുന്നത്. നവാഗതനായ ശശാങ്ക് യെലേട്ടി അണ് സംവിധാനം. ഫാൻ്റസിയും ഹ്യൂമറും ഹൃദയസ്പർശിയായ മുഹൂർത്തങ്ങളും ഒത്തുചേരുന്ന വ്യത്യസ്തമായ ഒരു സിനിമാനുഭവമാണ് ചിത്രം പ്രേക്ഷകർക്ക് വാഗ്ദാനം ചെയ്യുന്നത്.സെപ്റ്റംബർ 11 ചിത്രം റിലീസ് ചെയ്യും.
എസ് എസ് രാജമൗലിയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുക. രമ രാജമൗലിയാണ് ചിത്രത്തിനുവേണ്ടി വസ്ത്രാലങ്കാരം ഒരുക്കിയിരിക്കുന്നത്. ഫഹദ് ഫാസിൽ നായകനായി അഭിനയിക്കുന്ന ആദ്യത്തെ തെലുഗു ചിത്രം കൂടിയാണിത്. പുഷ്പ എന്ന ചിത്രത്തിലൂടെ ഫഹദിന് ലഭിച്ച ജനപ്രീതി തെലുഗുവിൽ അദ്ദേഹത്തിൻ്റെ താരമൂല്യം വർധിപ്പിച്ചിട്ടുണ്ട്. മാത്രമല്ല ഫഹദ് ഫാസിൽ നായകനായ മലയാള ചിത്രങ്ങൾ എല്ലാം തന്നെ തെലുങ്കിൽ ഡബ്ബ് ചെയ്തു പുറത്തിറങ്ങിയിട്ടുണ്ട്. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ അദ്ദേഹത്തിൻ്റെ സിനിമകൾക്ക് വലിയ സ്വീകാര്യതയും ഉണ്ട്.











0 comments