Deshabhimani

ഒമാൻ കാൻസർ അസോസിയേഷൻ വാർഷിക വാക്കത്തോൺ

cancer walkathon
വെബ് ഡെസ്ക്

Published on Nov 04, 2026, 08:55 AM | 1 min read

മസ്‌കത്ത് : "വാക്ക് വിത്ത് ഹോപ്പ്" എന്ന മുദ്രാവാക്യമുയർത്തി 6,000-ത്തിലധികം ആളുകളുടെ പങ്കാളിത്തത്തോടെ ഒമാൻ കാൻസർ അസോസിയേഷൻ രണ്ട് ദിവസങ്ങളിലായി നടത്തിയ 22–-ാമത് വാർഷിക വാക്കത്തോൺ സമാപിച്ചു. രോഗികളെയും അവരുടെ കുടുംബങ്ങളെയും പിന്തുണയ്ക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ്‌ മസ്‌കത്ത് ഗവർണറേറ്റിലെ അൽ ഖുറം നാച്ചുറൽ പാർക്കിൽ വാക്കത്തോൺ സംഘടിപ്പിച്ചത്‌.


പൈതൃക, ടൂറിസം മന്ത്രാലയത്തിന്റെ ടൂറിസം അണ്ടർസെക്രട്ടറി അസാൻ ബിൻ ഖാസിം അൽ ബുസൈദിയുടെ നേതൃത്വത്തിലാണ് പരിപാടി നടന്നത്. വിവിധ പ്രായക്കാരെ ലക്ഷ്യമിട്ട്‌ നിരവധി നാടക, കലാ പ്രകടനങ്ങൾ, കുട്ടികൾക്കായി പ്രത്യേക കോർണർ, ഭക്ഷണ, പാചക കോർണർ എന്നിവ ഉൾപ്പെടുത്തി.


കാൻസർ അതിജീവിച്ചവർ ഉൾപ്പെടെയുള്ള സമൂഹത്തിലെ അംഗങ്ങൾക്കിടയിൽ ആശയവിനിമയവും ബന്ധവും ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള കമ്മ്യൂണിറ്റി പരിപാടികൾ ആദ്യ ദിവസമായ വെള്ളിയാഴ്ച നടന്നു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home