രുചിവൈവിധ്യങ്ങളുമായി ലുലു വേൾഡ് ഫുഡ് ഫെസ്റ്റിവൽ

കുവൈത്ത് സിറ്റി : ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ രുചിവൈവിധ്യങ്ങളും ആകർഷകമായ ഷോപ്പിങ് ഓഫറുകളും പാചക മത്സരങ്ങളുമായി കുവൈത്തിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ വേൾഡ് ഫുഡ് ഫെസ്റ്റിവൽ ആരംഭിച്ചു. ഒക്ടോബർ 28 മുതൽ ഏഴുദിവസം നീളുന്ന മേള കുവൈത്തിലെ എല്ലാ ലുലു ഹൈപ്പർമാർക്കറ്റ് ശാഖകളിലും നടക്കും. 29ന് അൽ റായ് ശാഖയിൽ നടന്ന ചടങ്ങിൽ സിനിമാനടി നിഖില വിമൽ മേള ഉദ്ഘാടനം ചെയ്തു. ലുലു കുവൈത്തിന്റെ ഉന്നത മാനേജ്‌മെന്റ് പ്രതിനിധികളും മേളയുടെ പ്രായോജകരായ ബ്രാൻഡുകളുടെ പ്രതിനിധികളും പങ്കെടുത്തു.
പലചരക്ക് സാധനങ്ങൾ, പഴം–പച്ചക്കറികൾ, ശീതീകരിച്ചതും അല്ലാത്തതുമായ മാംസം, സമുദ്രവിഭവങ്ങൾ, പാലുൽപ്പന്നങ്ങൾ, ഗൃഹോപകരണങ്ങൾ, അടുക്കള ഉപകരണങ്ങൾ തുടങ്ങിയവയ്ക്ക് പ്രത്യേക ഓഫറുകർ ഒരുക്കിയിട്ടുണ്ട്. ഇലക-്ട്രോണിക് ഉൽപ്പന്നങ്ങൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ, വസ-്‌ത്രങ്ങൾക്ക് ‘പത്ത് ദിനാറിന് വാങ്ങുമ്പോൾ പത്ത് ദിനാറിന്റെ ആനുകൂല്യം’ ഓഫർ, വിവിധ ബ്രാൻഡുകളുടെ പാദരക്ഷകൾക്ക് പ്രത്യേക വിൽപ്പന, കുട്ടികൾക്കായി ടോയ് ഫെസ്റ്റ് എന്നിവയും മേളയുടെ ഭാഗമാണ്.
വീട്ടിൽ തയ്യാറാക്കിയ വിഭവങ്ങൾ വിധികർത്താക്കളുടെ വിലയിരുത്തലിനായി അവതരിപ്പിക്കുന്ന ‘ടേസ്റ്റ് ആൻഡ് വിൻ’, കുട്ടികൾക്കായുള്ള ‘മാസ്റ്റർ ജൂനിയർ ഷെഫ്’, പിസ ഡിസൈനുകൾ ഒരുക്കുന്ന ‘പിസ ഡെക്കറേഷൻ’ എന്നീ മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്. പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനങ്ങളും ലഭിക്കും.








0 comments