Deshabhimani

ഡോ. തങ്കച്ചനും ഡോ. സുമയ്ക്കും യാത്രയയപ്പ്

farewell
വെബ് ഡെസ്ക്

Published on Nov 04, 2026, 09:01 AM | 1 min read

സലാല : ദീർഘകാലത്തെ പ്രവാസജീവിതത്തിനും സുൽത്താൻ ഖാബൂസ് ആശുപത്രിയിലെ സേവനത്തിനും വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്ന സീനിയർ കാർഡിയോളജിസ്റ്റ് ഡോ. തങ്കച്ചൻ വർഗീസ് അറ്റച്ചേരിലിനും ഭാര്യ ഡോ സുമയ്ക്കും ലീഡേഴ്സ് ഫോറം സലാല യാത്രയയപ്പ് നൽകി. ആർട്ട് ഓഫ് സ്പൈസസ് റെസ്റ്റോറന്റിൽ സംഘടിപ്പിച്ച ചടങ്ങിൽ ഇന്ത്യൻ എംബസി കോൺസുലാർ എജന്റ്‌ ഡോ. കെ സനാതനൻ അധ്യക്ഷനായി.

സുൽത്താൻ ഖാബൂസ് ആശുപത്രിയിലെ ദീർഘകാലത്തെ സേവനത്തിനിടയിൽ ഡോ തങ്കച്ചൻ പ്രവാസി സമൂഹത്തിന് നൽകിയ കരുതലും പിന്തുണയും ചടങ്ങിൽ സംസാരിച്ചവർ അനുസ്മരിച്ചു.


വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഡി ഹരികുമാർ, എ കെ പവിത്രൻ , സജീബ് ജലാൽ, ലിജോ ലാസർ, വി പി അബ്‌ദുൽ സലാം , അബ-്‌ദുൽ സലാം , ദിൽരാജ് , കെ കെ രമേശ് കുമാർ, അബ്ദുള്ള മുഹമ്മദ്, രശ-്‌മി പ്രശാന്ത്, റഷീദ് കൽപ്പറ്റ, നാസർ പെരിങ്ങത്തൂൽ, കെ എ സലാഹുദ്ദീൻ, പവിത്രൻ കാരായി, സാലിഹ്, അബ്ദുൽ കലാം, ടി അഷ്റഫ്, ഷിജു ശശിധരൻ, കബീർ കാളിയരകത്ത്, സുരേഷ് എലശേരിയിൽ, എ കെ അബ-്‌ദുള്ള കുട്ടി എന്നിവർ സംസാരിച്ചു.


ലീഡേഴ്സ് ഫോറം ഭാരവാഹികളായ ഡോ അബൂബക്കർ സിദ്ധിഖ്, ഒ അബ-്‌ദുൽ ഗഫൂർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. റസൽ മുഹമ്മദ് സ്വാഗതവും സി വി സുദർശനൻ നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home