റോഡ് സുരക്ഷ വർധിപ്പിക്കാൻ പഴയ ടയർ വിൽപ്പന നിരോധിച്ച് ഒമാൻ

മസ്‌കത്ത്: വിപണിയിലെ ടയറുകളുടെ വ്യാപനം നിയന്ത്രിക്കുകയും ഉപയോഗിച്ച ടയറുകളുടെ വിൽപ്പന നിരോധിക്കുകയും ചെയ്യുമെന്ന് ഒമാൻ അധികൃതർ. റോഡ് സുരക്ഷ വർധിപ്പിക്കാനും ഉപഭോക്തൃ അവകാശം സംരക്ഷിക്കാനുമുള്ള ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് നടപടി.
2015ൽ പുറപ്പെടുവിച്ച തീരുമാനം അനുസരിച്ചുള്ള ഉൽപ്പന്നങ്ങൾ മാത്രമേ വിപണിയിൽ വ്യാപാരം ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ ടയർ ഗുണനിലവാരത്തിനും സുരക്ഷയ്ക്കും നിർബന്ധിത മാനദണ്ഡം സ്ഥാപിക്കുന്നു. അതുവഴി റോഡ് അപകടങ്ങളും സുരക്ഷിതമല്ലാത്ത വാഹന ഘടകങ്ങളുമായി ബന്ധപ്പെട്ട അപകടസാധ്യതയും കുറയ്ക്കാനാകും. എല്ലാ തരത്തിലും വലുപ്പത്തിലുമുള്ള ഉപയോഗിച്ച ടയറുകളുടെ വ്യാപാരം കർശനമായി നിരോധിച്ചിരിക്കുന്നു.
വിൽപ്പനയ്ക്കുള്ള ഉപയോഗിക്കാത്ത പുതിയ ടയറുകൾ നിശ്ചിത പ്രായപരിധി കഴിഞ്ഞാൽ വിൽക്കാൻ അനുവദിക്കില്ല. പാസഞ്ചർ കാർ ടയറുകൾ, ബസുകൾ, ലൈറ്റ് ട്രക്കുകൾ എന്നിവയ്ക്ക് 24 മാസം മാസമാണ് ഉപയോഗ പരിധി. ഹെവി ട്രക്ക് ടയറുകൾക്ക് 30 മാസം കാലാവധി ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.










0 comments