ad
Deshabhimani

രഥയാത്രയ്ക്കിടെ രഥം വൈദ്യുതക്കമ്പിയിൽ തട്ടി: ഷോക്കേറ്റ് രണ്ട് വിദ്യാർഥികൾ മരിച്ചു, അഞ്ച് പേർക്ക് പരിക്ക്

Shock

Photo: NDTV

വെബ് ഡെസ്ക്

Published on Jul 20, 2026, 07:43 PM | 1 min read

റാഞ്ചി: രഥയാത്രയ്ക്കിടെ രഥം വൈദ്യുതക്കമ്പിയിൽ തട്ടി രണ്ട് വിദ്യാർഥികൾ ഷോക്കേറ്റ് മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. ജാർഖണ്ഡ‍ിലെ ഖുന്തി ജില്ലയിലാണ് ദാരുണമായ അപകടം നടന്നത്. രഥയാത്രയ്ക്കിടെ 11,000 വോൾട്ട് ലൈനിലുള്ള വൈദ്യുതക്കമ്പിയിൽ രഥം തട്ടിയതിന് പിന്നാലെ ഷോക്കേറ്റ് വിദ്യാർഥികൾ തെറിച്ചു വീഴുകയായിരുന്നു. ഈ സമയം, പത്തോളം കുട്ടികൾ രഥത്തിനൊപ്പം കളിക്കുകയും ചിലർ രഥത്തിൽ കയറുകയും ചെയ്തിരുന്നു.


അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ സദർ ആശുപത്രിയിലേക്കാണ് മാറ്റിയത്. എന്നാൽ രണ്ടുപേർ ആശുപത്രിയിൽ എത്തിക്കുമ്പോഴേയ്ക്കും മരണപ്പെട്ടിരുന്നു. പരിക്കേറ്റ മറ്റു കുട്ടികൾ തോർപ്പയിലെ ആശുപത്രിയിൽ ചികിത്സയിലാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ ഉൾപ്പെട്ട രഥം തോർപ്പയിലെ മൗസി ബാരിയിൽ നിർത്തിയിട്ടിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home