ad
Deshabhimani

ഒമാൻ എയർപോർട്ട്സ് മികച്ച എയർപോർട്ട് മാനേജ്മെന്റ് കമ്പനി

oman airports company
വെബ് ഡെസ്ക്

Published on Aug 04, 2026, 04:01 PM | 1 min read

മസ്‌കത്ത്‌ : പശ്ചിമേഷ്യയിലെ ഏറ്റവും മികച്ച എയർപോർട്ട് മാനേജ്മെന്റ് കമ്പനിയായി ഒമാൻ എയർപോർട്ട്സിനെ പ്രഖ്യാപിച്ച്‌ ഗ്ലോബൽ ബ്രാൻഡ്സ് മാഗസിൻ. വ്യോമയാന മേഖലയിലുടനീളമുള്ള അന്താരാഷ്ട്ര നിലവാരത്തിന്‌ അനുസൃതമായി നവീകരണം, പ്രവർത്തന കാര്യക്ഷമത, സേവന മികവ് എന്നിവയോടുള്ള കമ്പനിയുടെ തുടർച്ചയായ പ്രതിബദ്ധതയെ അംഗീകാരം പ്രതിഫലിപ്പിക്കുന്നതായി ഒമാൻ എയർപോർട്ട്സ് അറിയിച്ചു. ​ഒമാന്റെ വ്യോമയാന വ്യവസായത്തിന്റെ തുടർച്ചയായ വികസനത്തിന് നേട്ടം പിന്തുണയാകുമെന്നും രാജ്യത്തിന്റെ പ്രാദേശികവും ആഗോളവുമായ മത്സരശേഷി ശക്തിപ്പെടുത്തുന്നതിനും വിമാനത്താവള സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും പ്രതിബദ്ധമായിരിക്കുമെന്നും കമ്പനി അറിയിച്ചു.




Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home