Deshabhimani

ഒമാൻ 56-ാം ദേശീയ ദിനാഘോഷം; കൈരളി സലാല രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

Oman.jpg
വെബ് ഡെസ്ക്

Published on Nov 27, 2026, 10:04 AM | 1 min read

സലാല: ഒമാൻ്റെ 56-ാം ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് കൈരളി സലാലയും സുൽത്താൻ ഖാബൂസ് ആശുപത്രിയും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സലാലയിലെ സുൽത്താൻ ഖാബൂസ് ആശുപത്രി ബ്ലഡ് ബാങ്കിൽ വെച്ച് നടന്ന ക്യാമ്പിൽ നിരവധി പ്രവാസികൾ പങ്കാളികളായി. ​


കൈരളി സലാലയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാ വർഷവും നടത്തിവരുന്ന ഈ ക്യാമ്പ് 'രക്തദാനം മഹാദാനം' എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ടാണ് സംഘടിപ്പിച്ചത്. ഒമാൻ്റെ ദേശീയ ദിനാഘോഷ വേളയിൽ ആതിഥേയ രാജ്യത്തോടുള്ള ഐക്യദാർഢ്യവും സാമൂഹിക പ്രതിബദ്ധതയും പ്രകടിപ്പിക്കുന്നതിനാണ് ഇത്തരമൊരു ഉദ്യമത്തിന് സംഘടന നേതൃത്വം നൽകിയത്. ​


സലാലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവാസികൾ ആവേശപൂർവ്വം ക്യാമ്പിൽ പങ്കെടുത്ത് രക്തദാനം നിർവ്വഹിച്ചു. ബ്ലഡ് ബാങ്ക് അധികൃതരുടെ പൂർണ്ണ സഹകരണത്തോടെ നടന്ന ക്യാമ്പിന് കൈരളി സലാല ഭാരവാഹികളും പ്രവർത്തകരും നേതൃത്വം നൽകി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home