Deshabhimani

ഭാര്യമാര്‍ തമ്മില്‍ നിരന്തരം വഴക്ക്; ജാർഖണ്ഡില്‍ യുവതികളെ കൊന്ന് കുഴിച്ചുമൂടി സഹോദരങ്ങള്‍

jharkhand
വെബ് ഡെസ്ക്

Published on Nov 27, 2026, 10:26 AM | 1 min read

റാഞ്ചി : ജാർഖണ്ഡിലെ ​ഗുംല ജില്ലയിൽ ഭാര്യമാരെ കൊലപ്പെടുത്തിയ കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ. യുവതികൾ തമ്മിൽ ദീർഘകാലമായി നിലനിന്നിരുന്ന വഴക്കിനെ തുടർന്നുണ്ടായ പ്രകോപനമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു.


ആംബുലൻസ് ഡ്രൈവറായ ശിവശങ്കർ സാഹു, സഹോദരൻ നവീൻ സാഹു എന്നിവരാണ് പിടിയിലായത്. പ്രതികളുടെ മാതാപിതാക്കളായ രാമേശ്വർ സാഹു, തിലേശ്വരി ദേവി എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ശിവശങ്കറിന്റെ ഭാര്യ മിനി പ്രിയ (28), നവീന്റെ ഭാര്യ രാധിക കുമാരി (20) എന്നിവരാണ് കൊല്ലപ്പെട്ടത്.


കൊലപാതകത്തിന് ശേഷം മൃതദേഹങ്ങൾ ആംബുലൻസിൽ കയറ്റി അയൽജില്ലയായ സിംദേഗയിലെ വനപ്രദേശത്ത് കൊണ്ടുപോയി കുഴിച്ചുമൂടുകയായിരുന്നു. ഭാര്യമാർ തങ്ങളോട് പറയാതെ എവിടെയോ പോയെന്നാണ് പ്രതികൾ പറഞ്ഞത്. എന്നാൽ വിശദമായ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയായിരുന്നു.


പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മൃതദേഹങ്ങൾ കണ്ടെത്തി പുറത്തെടുക്കുകയും പോസ്റ്റ്‌മോർട്ടത്തിനായി അയക്കുകയും ചെയ്തു. മരിക്കുന്നതിന് മുൻപ് രാവിലെ ഒൻപത് മണിയോടെ ബന്ധുക്കൾ യുവതികളുമായി സംസാരിച്ചിരുന്നുവെന്നും അപ്പോൾ എല്ലാം സാധാരണ നിലയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ഉപയോഗിച്ച കോടാലിയും മൃതദേഹങ്ങൾ കൊണ്ടുപോകാൻ ഉപയോഗിച്ച ആംബുലൻസും പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home