Deshabhimani

വൈകാരിക ഭാവത്തിൽ അപ്പാനി ശരത്ത്; താരത്തിൻറെ പുതിയ ചിത്രം 'റൂബി' ഡിസംബറിൽ തിയേറ്ററിലെത്തും

Appani.jpg
വെബ് ഡെസ്ക്

Published on Nov 27, 2026, 09:40 AM | 1 min read

കൊച്ചി: ഏറെ വൈകാരിക ഭാവത്തോടെയുള്ള കഥാപാത്രത്തിന് ജീവൻ പകർന്ന് നടൻ അപ്പാനി ശരത്ത്. മലയാള സിനിമയിൽ വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുള്ള അപ്പാനി ശരത്തിൻറെ പുതിയ ചിത്രമാണ് 'റൂബി' പ്രേക്ഷക മനസ്സിൽ ഇടം തേടുന്ന ഒട്ടേറെ വൈകാരിക മുഹൂർത്തങ്ങളാണ് അപ്പാനി ശരത്തിൻറേതായി ഈ ചിത്രത്തിലുള്ളത്.


appani 1


താരത്തിൻറെ ഏറെ ശ്രദ്ധ നേടിയ 'അനന്തൻകാട്' എന്ന സിനിമയ്ക്ക് ശേഷം അപ്പാനി ശരത്ത് മുഴുനീള കഥാപാത്രമായി എത്തുന്ന സിനിമ കൂടിയാണ് റൂബി. ഷാ പ്രൊഡക്ഷൻസിൻറെ ബാനറിൽ സുജൻ ആരോമൽ സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബറിൽ തിയേറ്ററിലെത്തും. റൂബിയിൽ പ്രേക്ഷകർക്ക് ഏറെ സുപരിചിതമാകുന്ന വേഷമാണ് തൻറേതെന്ന് അപ്പാനി ശരത്ത് പറഞ്ഞു.


appani 2


ചിത്രം ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ്. സസ്പെൻസും ദുരൂഹതയും നിറഞ്ഞ പ്രേക്ഷകരെ ഏറെ വിസമയിപ്പിക്കുന്ന ചിത്രമാണ് റൂബിയെന്നും അപ്പാനിശരത്ത് പറഞ്ഞു. ചിത്രത്തിന്റെ നിർമ്മാണം - ഷാജു എസ്, ഫവാസ്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, എഡിറ്റിംഗ്, സംവിധാനം, ഗാനരചന, സംഗീതം എന്നിവ നിർവഹിച്ചിരിക്കുന്നത് സുജൻ ആരോമലാണ്.


ക്യാമറ - റെജിൻ സാന്റോ. ജാഫർ ഇടുക്കി, സുധി കോപ്പ, അതിഥി രവി, ദേവനന്ദ, അപ്പാനി ശരത്, ധ്രുവൻ, പ്രമോദ് വെളിയനാട്, വീണ നായർ, ബാലാജി ശർമ്മ, ജോബി, ആർജെ അഞ്ജലി, എയ്ത്തൽ ഇവാന ഷെറിൻ തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home