കണ്ണിൽനിന്ന് 15 സെന്റീമീറ്റർ നീളമുള്ള വിരയെ പുറത്തെടുത്തു

കോഴിക്കോട്/മുക്കം: എരഞ്ഞിമാവ് സ്വദേശി 71 കാരിയുടെ കണ്ണിൽനിന്ന് 15 സെന്റീമീറ്ററോളമുള്ള ജീവനുള്ള വിരയെ പുറത്തെടുത്തു. മൂന്നുദിവസമായി കണ്ണിൽ തടച്ചിലും ചുവപ്പും അനുഭവപ്പെട്ട് കൊടിയത്തൂർ കോംട്രസ്റ്റ് ചാരിറ്റബിൾ ട്രസ്റ്റ് കണ്ണാശുപത്രിയിലെത്തിയ വയോധികയുടെ കണ്ണിൽനിന്നാണ് വിരയെ പുറത്തെടുത്തത്. കണ്ണിന്റെ വെള്ള ഭാഗത്തിനടിയിലായിരുന്നു വിര.
ഡോ. ഇ വരുൺ ഹാരിഷ് നേതൃത്വം നൽകി. ഡൈലോ ഫൈലേറിയ വിഭാഗത്തിൽപ്പെടുന്ന കീടങ്ങൾ ശരീരത്തിൽ പ്രവേശിച്ചാണ് ഇത്തരം വിരകൾ കണ്ണിലെത്തുന്നതെന്ന് ഡോക്ടർ പറഞ്ഞു. കൊതുകുകളിലൂടെയും വളർത്തുമൃഗ പരിപാലനത്തിനിടയിലും ഇവ ശരീരത്തിലെത്താൻ സാധ്യതയേറെയാണ്.








0 comments