സുഹൃത്തിന്റെ മരണം താങ്ങാനായില്ല; യുവാവിന്റെ മരണത്തിനു പിന്നാലെ 19 കാരി ജീവനൊടുക്കി

വിജയ് , അമൃത
കൊച്ചി : മാമലക്കണ്ടം എളംബ്ലാശേരി ഉന്നതിയിൽ യുവാവിന്റെ മരണത്തിനുപിന്നാലെ സുഹൃത്തും ജീവനൊടുക്കി. വിജയ് വാസു (20), അമൃത (19) എന്നിവരാണ് മരിച്ചത്. കുടുംബപ്രശ്‌നത്തെ തുടർന്നു വിജയ്നെ ചൊവ്വാഴ്ചയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.
ബുധനാഴ്ച അമൃതയെ കാണാതായതായി കുട്ടമ്പുഴ പൊലീസിൽ ബന്ധുക്കൾ പരാതി നൽകിയിരുന്നു. വ്യാഴം രാവിലെ വീടിന് അരക്കിലോമീറ്റർ മാറി മറ്റൊരു പുരയിടത്തിൽ അമൃതയെയും തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. സുഹൃത്തിന്റെ മരണത്തിലുള്ള മനോവിഷമത്തിലാണ് അമൃത ജീവനൊടുക്കിയെതന്ന് പൊലീസ് പറഞ്ഞു.
അമ്മ ലക്ഷ്മിയുടെ മരണശേഷം അമൃത മുത്തശ്ശി ദേവയാനിയുടെ സംരക്ഷണയിലായിരുന്നു. സഹോദരൻ: വിജയ്. വാസുവിന്റെയും ശാരദയുടെയും മകനാണ് വിജയ്. സഹോദരങ്ങൾ: ബിബുമോൻ, ബിനീഷ്, വിനീത്. വിജയ്‌യുടെ സംസ്‌കാരം നടത്തി. അമൃതയുടെ സംസ്‌കാരം വെള്ളി 12ന് ഉന്നതിയിലെ ശ്‌മശാനത്തിൽ നടക്കും








0 comments