Deshabhimani

ഇനി ദേശീയ പരിശീലകൻ: ഗ്വാർഡിയോള

Pep Guardiola.JPG
വെബ് ഡെസ്ക്

Published on Nov 27, 2026, 09:36 AM | 1 min read

ലണ്ടൻ: ഇനി ദേശീയ ഫുട്‌ബോൾ ടീമിന്റെ പരിശീലകനായാണ്‌ ഫുട്‌ബോളിൽ തിരിച്ചെത്തുകയെന്ന്‌ പെപ്‌ ഗ്വാർഡിയോള. സ്വകാരി ചാനലിന്‌ നൽകിയ അഭിമുഖത്തിലാണ്‌ സ്‌പാനിഷുകാരൻ മനസ്സുത്തുറന്നത്‌. കഴിഞ്ഞ സീസണോടെ മാഞ്ചസ്റ്റർ സിറ്റിയുടെ ചുമതല ഒഴിഞ്ഞിരുന്നു അമ്പത്തഞ്ചുകാരൻ. ‘ഇനി ദേശീയ പരിശീലകനാകാനാണ്‌ ആഗ്രഹം. ഇറ്റാലിയൻ ടീം സമീപിച്ചിരുന്നു. പക്ഷേ അത്‌ വളരെ നേരത്തെയായിരുന്നു. എനിക്ക്‌ വിശ്രമം അത്യാവശ്യമായിരുന്നു അപ്പോൾ–ഗ്വാർഡിയോള പറഞ്ഞു. ഇതിനിടെ മ‍ൗറീസിയോ പൊച്ചെട്ടീനോയ്‌ക്ക്‌ പകരം ഗ്വാർഡിയോളയെ എത്തിക്കാൻ അമേരിക്കൻ ദേശീയ ടീം ശ്രമിക്കുന്നതായ വാർത്തകളുണ്ട്‌. ബാഴ്‌സലോണ, ബയേൺ മ്യൂണിക്‌, സിറ്റി ക്ലബുകൾക്കായി 40 ട്രോഫികൾ നേടിയിട്ടുണ്ട്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home