Deshabhimani

ആളിയാർ ജലത്തിനായി ചിറ്റൂരിൽ ഹർത്താൽ തുടങ്ങി

Hartal
വെബ് ഡെസ്ക്

Published on Nov 27, 2026, 10:02 AM | 1 min read

ചിറ്റൂർ: പറമ്പിക്കുളം ഗ്രൂപ്പ് ഡാമിൽ ആവശ്യത്തിന് ജലമുണ്ടായിട്ടും ചിറ്റൂരിലേക്ക് കൃഷിക്ക് നൽകില്ലെന്ന തമിഴ്‌നാടിന്റെ നിലപാടിൽ പ്രതിഷേധിച്ച് ചിറ്റൂർപ്പുഴ പദ്ധതി പ്രദേശത്ത് ഹർത്താൽ തുടങ്ങി. എൽഡിഎഫ് പിന്തുണയുള്ള കർഷക സംഘടനകളുടെ കൂട്ടായ്‌മയായ ചിറ്റൂർ താലൂക്ക് ജല സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് വെള്ളിയാഴ്ച ഹർത്താൽ ആചരിക്കുന്നത്.


പറമ്പിക്കുളം- ആളിയാർ പദ്ധതിയിലെ ഡാമുകളിൽ ആവശ്യത്തിന് വെള്ളമുണ്ടായിട്ടും ചിറ്റൂർപ്പുഴ പദ്ധതി പ്രദേശത്തേക്ക് തമിഴ്‌നാട് വെള്ളം നൽകുന്നില്ല. ജലം വാങ്ങിയെടുക്കാൻ സംസ്ഥാന സർക്കാരോ ചിറ്റൂരിലെ ജനപ്രതിനിധിയോ ഇടപെടുന്നില്ല. ഇതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. ചിറ്റൂർ നിയോജകമണ്ഡലത്തിലെ നല്ലേപ്പിള്ളി, കൊഴിഞ്ഞാമ്പാറ, വടകരപ്പതി, എരുത്തേമ്പതി, പൊൽപ്പുള്ളി, പെരുവെമ്പ്, ചിറ്റൂർ -തത്തമംഗലം നഗരസഭ, പെരുമാട്ടി, പട്ടഞ്ചേരി പഞ്ചായത്തിലും നെന്മാറ നിയോജക മണ്ഡലത്തിലുൾപ്പെടുന്ന കൊല്ലങ്കോട്, മുതലമട, വടവന്നൂർ, പല്ലശന, പുതുനഗരം, കൊടുവായൂർ തുടങ്ങിയ ചിറ്റൂർപ്പുഴ പദ്ധതിക്കുകീഴിൽ വരുന്ന പഞ്ചായത്തുകളിലുമാണ് വെള്ളി രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ കർഷകർ ഹർത്താൽ ആചരിക്കുന്നത്.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home