ad
Deshabhimani

മൃതദേഹം നാട്ടിലെത്തിച്ച്‌ സംസ്‌കരിച്ചു

obituary
വെബ് ഡെസ്ക്

Published on Jul 12, 2026, 03:21 PM | 1 min read

റിയാദ് : ​അസുഖബാധിതനായി റിയാദിൽ അന്തരിച്ച തിരുവനന്തപുരം മാധവപുരം മേലേത്തുവേദി വീട്ടിൽ ബാബു നാരായണന്റെ മൃതദേഹം നാട്ടിലെത്തിച്ച്‌ സംസ്കരിച്ചു. ​35 വർഷമായി റിയാദിലെ റൗദയിൽ സ്വകാര്യ കമ്പനിയിൽ മെക്കാനിക്കാനായിരുന്നു. പനിയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തുടർന്ന്‌ താമസസ്ഥലത്ത്‌ തിരിച്ചെത്തിയെങ്കിലും രാത്രിയോടെ നെഞ്ചുവേദന അനുഭവപ്പെട്ടു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കുടുംബവീട്ടിലെത്തിച്ചശേഷം കഴക്കൂട്ടം ശാന്തിഗിരി ആശ്രമത്തിൽ സംസ്കരിച്ചു. ​നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാൻ കേളി ജീവകാരുണ്യ വിഭാഗം ഏകോപനവും സഹായവും നൽകി. അച്ഛൻ: പരേതനായ നാരായണൻ. ഭാര്യ: ടി രമ്യ. മക്കൾ: രാഹുൽ, ഗോകുൽ.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home