ad
Deshabhimani

ബാലകൃഷ്‌ണന്‌ മാസിന്റെ യാത്രയയപ്പ്

mas tabook
വെബ് ഡെസ്ക്

Published on Jul 12, 2026, 03:50 PM | 1 min read

ജിദ്ദ : നാട്ടിലേക്ക് മടങ്ങുന്ന മാസ് അൽ മറായി യൂണിറ്റ്‌ അംഗം ബാലകൃഷ്‌ണന്‌ മാസ് തബൂക്കിന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. യോഗത്തിൽ മുസ്തഫ തെക്കൻ അധ്യക്ഷനായി. മാസ്‌ രക്ഷാധികാരി സമിതിയംഗങ്ങളായ ഫൈസൽ നിലമേൽ, ഉബൈസ് മുസ്തഫ, റഹീം തബൂക്ക്, ജോസ് സ്കറിയ, ഷാനവാസ് കുട്ടി, മാത്യു തോമസ് എന്നിവർ സംസാരിച്ചു. പാലക്കാട് സ്വദേശിയായ ബാലകൃഷ്ണൻ 18 വർഷമായി അൽ മറായി കമ്പനിയിൽ തബൂക്ക് ബ്രാഞ്ചിൽ മെർച്ചന്ററൈസ് ലീഡറായിരുന്നു. പ്രവീൺ പുതിയാണ്ടി സ്വാഗതവും സിദ്ദീക്ക് ജലാൽ നന്ദിയും പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home