നൂപുരധ്വനി അരങ്ങേറ്റം: സ്വാഗതസംഘം രൂപീകരിച്ചു

ജുബൈൽ : ജുബൈൽ നൂപുരധ്വനി ആർട്സ് അക്കാദമിയിലെ നൃത്തവിദ്യാർഥികളുടെ അരങ്ങേറ്റം ജൂൺ 12ന് വിപുലമായ ആഘോഷങ്ങളോടെ സംഘടിപ്പിക്കും. നർത്തകി ഡോ. നീന പ്രസാദ് മുഖ്യാതിഥിയാകും. ഗായകൻ അതുൽ നറുകര പങ്കെടുക്കും. വിവിധ സാംസ്‌കാരിക പരിപാടികളും നടക്കും. പരിപാടിയുടെ വിജയത്തിനായി 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു. യോഗത്തിൽ സംഗീത അധ്യാപിക ദിവ്യ നവീൻ അധ്യക്ഷയായി.
അക്കാദമി എക്സിക്യൂട്ടീവ് അഡ്മിനിസ്ട്രേറ്റീവ് അംഗം ഷാനവാസ്, ലിനിഷ പ്രജീഷ്, സാംസ്‌കാരിക പ്രവർത്തകരായ ബാല, അഷ്റഫ് മൂവാറ്റുപുഴ, ശംസുദ്ദീൻ, ഉണ്ണികൃഷ്ണൻ, മുഫീദ്, ജയൻ തച്ചമ്പാറ, ബഷീർ, ശിഹാബ് മങ്ങാടൻ, നൗഷാദ് എന്നിവർ സംസാരിച്ചു. പിടിഎ അംഗം ബാലാജി സ്വാഗതവും ഗിരീഷ് നീരാവിൽ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: ഗിരീഷ് നീരാവിൽ (ചെയർമാൻ), അനിത സുരേഷ്, സുനിൽ കണ്ണൂർ (വൈസ് ചെയർമാൻ), ലിനിഷ പ്രജീഷ് (ജനറൽ കൺവീനർ), സീമ ഗിരീഷ്, അക്ഷയ് (ജോയിന്റ് കൺവീനർ), അനിൽ പാലക്കാട് (ട്രഷറർ), സുരേഷ് കുമാർ (ജോ. ട്രഷറർ).










0 comments