Deshabhimani

നെസ്റ്റോ ഒമാൻ ഷോപ്പിങ്‌ ഫെസ്റ്റിവൽ തുടങ്ങി

nesto oman shopping festival
വെബ് ഡെസ്ക്

Published on Oct 24, 2026, 07:26 AM | 1 min read

സലാല : നെസ്റ്റോ ഒമാൻ ഷോപ്പിങ്‌ ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പ്‌ സലാല സാദ നെസ്റ്റോ ഹൈപ്പർമാർക്കറ്റിൽ തുടങ്ങി. മുബാറക് സലിം മഹദ് ഹുബൈസ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു. ഫെസ്റ്റിവലിന്റെ പ്രചാരണ വീഡിയോയുടെ ലോഞ്ചിങ്ങും നടന്നു. ഇനാം ഉപയോക്താക്കൾക്കായി ഒരുക്കിയ ‘ഷോപ്പ് ആൻഡ്‌ വിൻ' പ്രമോഷനും ചടങ്ങിൽ പ്രഖ്യാപിച്ചു. 10 ഒമാനി റിയാലോ അതിൽ കൂടുതലോ തുകയ്ക്ക്‌ ഷോപ്പ് ചെയ്യുന്ന ഇനാം അംഗങ്ങൾക്ക് ലക്കി ഡ്രോയിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. തെരഞ്ഞെടുക്കപ്പെടുന്ന 50 വിജയികൾക്ക് ആകർഷകമായ ഗിഫ്റ്റുകൾ നൽകുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. നവംബർ 28 വരെയാണ് പ്രമോഷൻ കാലാവധി. നവംബർ 30-ന് നറുക്കെടുപ്പ് നടക്കും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home