ad
Deshabhimani

ഗസൽ സന്ധ്യയൊരുക്കി നവോദയ വെളിച്ചം വായനശാല

navodaya gazal
വെബ് ഡെസ്ക്

Published on Jun 09, 2026, 05:42 PM | 1 min read

ദമ്മാം : ദമ്മാം നവോദയ വെളിച്ചം വായനശാല "ഗസൽ സന്ധ്യ" സംഘടിപ്പിച്ചു. വായനശാല പ്രതിമാസ പരിപാടിയുടെയും ഈദ് ആഘോഷത്തിന്റെയും ഭാഗമായുള്ള പരിപാടി ദമ്മാമിലെ സിഹാത്തിൽ നടന്നു. പ്രവാസി ഗസൽ സംഗീതജ്ഞൻ റൗഫ് അണ്ടത്തോടിനൊപ്പം ഗായകരായ സിറാജ്, ഷബീർ, തബലിസ്റ്റ് അരവിന്ദ് വടകര എന്നിവർ ചേർന്നാണ് മൂന്നുമണിക്ക‍ൂർനീണ്ട പരിപാടി അവതരിപ്പിച്ചത്‌.


​കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ സാംസ്കാരിക പ്രവർത്തകനും സൗദി മാപ്പിളകലാ അക്കാദമി ചെയർപേഴ്സണുമായ മാലിക് മഖ്ബൂൽ മുഖ്യ പ്രഭാഷണം നടത്തി. ലോക കേരള സഭ അംഗങ്ങളായ ആൽബിൻ ജോസഫ്, സുനിൽ മുഹമ്മദ്, മാധ്യമപ്രവർത്തകൻ സാജിദ് ആറാട്ട്പുഴ, ഷാജി മതിലകം, ജേക്കബ് ഉതുപ്പ്, ഡോ. സിന്ധു ബിനു, നവോദയ കേന്ദ്ര വൈസ്‌ പ്രസിഡന്റ്‌ ജയൻ മെഴുവേലി, ഷനീബ് അബൂബക്കർ, മുഷാൽ, ലീന ഉണ്ണികൃഷ-്‌ണൻ തുടങ്ങിയവർ സംസാരിച്ചു.


​ലതിക അങ്ങേപ്പാട്ട്, ബിനു കുഞ്ഞ്, ജയൻ ജോസഫ്, ഡോ. അമിത ബഷീർ, വിനോദ് കുഞ്ഞ്‌, ഇഖ്ബാൽ വെളിയങ്കോട്, സുജ ജയൻ, പ്രേംസി എബ്രഹാം, ദേവദാസ് തുടങ്ങിയവർ പങ്കെടുത്തു. സാംസ്കാരിക കമ്മിറ്റി കേന്ദ്ര കൺവീനർ ശ്രീജിത് അമ്പാൻ, വൈസ് ചെയർപേഴ്സൺ അഡ്വ. ആർ ഷഹിന, നവോദയ ഭാരവാഹികളായ രഞ്ജിത്ത് വടകര, നൗഫൽ വെളിയങ്കോട്, ലോക കേരള സഭ അംഗം ഡോ. രശ്മി ചന്ദ്രൻ, കെ പി ബാബു, രഘുനാഥ് മച്ചിങ്ങൽ, ജോത്സ്‌ന രഞ്ജിത്, മൊയ്തീൻ, ഗീരീഷ്, ജംഷീർ എന്നിവർ നേതൃത്വം നൽകി. നവോദയ കേന്ദ്ര സാംസ-്‌കാരിക കമ്മിറ്റി ആക്ടിങ്‌ ചെയർപേഴ്സൺ മാത്തുക്കുട്ടി പള്ളിപ്പാട് സ്വഗതവും ജോയിന്റ്‌ കൺവീനർ സാലു നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home