ad
Deshabhimani

നവോദയ വെളിച്ചം വായനശാല പുസ്‌തക ചർച്ച

pusthaka charcha
വെബ് ഡെസ്ക്

Published on Mar 31, 2026, 05:08 PM | 1 min read

ദമ്മാം : നവോദയ വെളിച്ചം വായനശാലയുടെ പ്രതിമാസ പുസ്‌തക ചർച്ച റോസ് ഗാർഡൻ റസ്റ്റോറന്റ്‌ ഓഡിറ്റോറിത്തിൽ നടന്നു. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ "ഗസൽ’ കവിതാസമാഹാരം ലോക കേരള സഭ അംഗവും പ്രവാസി കവയത്രിയുമായ സോഫിയ ഷാജഹാൻ അവതരിപ്പിച്ചു. ബാബു അബ്രഹാമിന്റെ "കമ്പിളി കണ്ടത്തെ കൽഭരണികൾ’ നാടകരചയിതാവും പ്രവാസിയുമായ ഷിജു കലയപുരം അവതരിപ്പിച്ചു.


ലോക കേരള സഭ അംഗവും നവോദയ കേന്ദ്ര രക്ഷാധികാരി സമിതി അംഗവുമായ പ്രദീപ് കൊട്ടിയം, മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ സാജിദ് ആറാട്ടുപുഴ, ലോക കേരള സഭ അംഗങ്ങളായ സുനിൽ മുഹമ്മദ്, ഡോ. രശ്മി ചന്ദ്രൻ, കുടുബവേദി കേന്ദ്ര വൈസ്‌ പ്രസിഡന്റ്‌ സുരയ്യ ഹമീദ്, ജോ. സെക്രട്ടറി ഹമീദ് നൈന, നവോദയ കേന്ദ്ര സാംസ്‌കാരിക കമ്മിറ്റി ആക്ടിങ് ചെയർപേഴ്സൺ മാത്തുകുട്ടി പള്ളിപ്പാട്, വൈസ്‌ ചെയർപേഴ്സണും പ്രവാസി എഴുത്തുകാരിയുമായ അഡ്വ. ആർ ഷഹിന, ബൈജു കുട്ടനാട്, ഷനീബ് അബൂബക്കർ, ലതിക അങ്ങേപ്പാട്ട്, ഇക്ബാൽ വെളിയങ്കോട്, സക്കീർ കാസർകോട്‌, മനീഷ് അഹമ്മദ് എന്നിവർ സംസാരിച്ചു. സാംസ്‌കാരിക പ്രവർത്തകനും കവിയുമായ മോഹനൻ വസുദ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിത ആലപിച്ചു.


കേന്ദ്ര സാംസ്‌കാരിക കമ്മിറ്റി ജോ. കൺവീനർ കുര്യാക്കോസ്, കുടുംബവേദി കേന്ദ്ര എക്സിക്യുട്ടീവ് അംഗങ്ങളായ രഘുനാഥൻ മച്ചിങ്ങൽ, ജ്യോത്സന രഞ്ജിത് എന്നിവർ പങ്കെടുത്തു. കേന്ദ്ര സാംസ്‌കാരിക വിഭാഗം ജോ. കൺവീനർ സാലു മോഡറേറ്ററായി. നവോദയ കേന്ദ്ര വൈസ്‌ പ്രസിഡന്റും സാംസ്‌കാരിക വിഭാഗം കൺവീനറുമായ ശ്രീജിത്ത് അമ്പാൻ സ്വാഗതവും കേന്ദ്ര കമ്മിറ്റി അംഗം സുരേഷ് നെയ്യാറ്റിൻകര നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home