തുണയായി നവോദയ: തുളസീധരൻ നാട്ടിലേക്ക് മടങ്ങി

ജാഫർ : നവോദയ ജാഫർ ഏരിയ ജാഫർ യൂണിറ്റ് പരിധിയിൽ താമസിക്കുന്ന മുൻ അംഗം തുളസീധരൻ, നവോദയ സഹായത്തിൽ നാട്ടിലേക്ക് മടങ്ങി. രോഗബാധിതനായി രണ്ടുവർഷത്തോളമായി കിടപ്പിലായിരുന്നു. നിയമപ്രശ്നവും നല്ലൊരു തുകയുടെ സാമ്പത്തിക ബാധ്യതയുമുള്ളതിനാൽ തുടർചികിത്സയ്ക്ക് നാട്ടിലേക്ക് പോകാൻ സാധിച്ചിരുന്നില്ല. ജാഫർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാധ്യത അടച്ചുതീർക്കുകയും നിയമപ്രശ്നം പരിഹരിച്ച് നാട്ടിലേക്ക് യാത്രയാക്കുകയും ചെയ്തു.
ജിഷയിൽ നടന്ന യാത്രയയപ്പിൽ ഏരിയ പ്രസിഡന്റ് അനിൽകുമാർ, സെക്രട്ടറി ജോസ് വിക്ടർ, ട്രഷറർ എൻ ഒ ബേബി, ഏരിയ എക്സിക്യൂട്ടീവ് അംഗം പി എ സലീം, ഏരിയ കമ്മിറ്റി അംഗങ്ങളായ പി എം നൗഷാദ്, വി എൻ രാജൻ തുടങ്ങിയവർ പങ്കെടുത്തു. അൽ ഹസ റീജണൽ സാമൂഹിക ക്ഷേമ കൺവീനർ ബാബുരാജ് യാത്രാരേഖകളും ടിക്കറ്റും കൈമാറി. ജോസ് വിക്ടർ, അനിൽകുമാർ, എൻ ഒ ബേബി, എ കെ സഫീർ, യൂണിറ്റ് അംഗങ്ങളായ ഫിറോസ്, അരവിന്ദാക്ഷൻ, അഭിലാഷ് എന്നിവർ നേതൃത്വം നൽകി.










0 comments