തൃശൂർ സ്വദേശി സലാലയിൽ അന്തരിച്ചു

സലാല: മലയാളി സലാലയിൽ അന്തരിച്ചു. തൃശൂർ മണലൂർ സ്വദേശി മേച്ചേരിപ്പടി പ്രിൻസ് ജോസ് (52) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ന്യൂ സലാലയിലെ മക്ക ഹൈപ്പർമാർക്കറ്റിന് സമീപമാണ് പ്രിൻസ് താമസിച്ചിരുന്നത്.
ഭാര്യ ജിജി, മകൻ പ്രിനിറ്റ് പ്രിൻസ് എന്നിവർ സലാലയിലുണ്ട്. അച്ഛൻ: ജോസ്, അമ്മ: സലീന, സഹോദരി: പ്രമിത, സഹോദരൻ: പരേതനായ പോൾ.
മൃതദേഹം സലാല സുൽത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തികരിച്ചതിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.










0 comments