ദേശീയദിന അവധി; ബുറൈമിയിൽ വിനോദസഞ്ചാര പ്രവർത്തനം വർധിച്ചു

മസ്‌കത്ത് : ഒമാൻ ദേശീയദിന അവധിയിൽ ബുറൈമി ഗവർണറേറ്റിൽ വിനോദസഞ്ചാര പ്രവർത്തനങ്ങൾ വർധിച്ചതായി റിപ്പോർട്ട്. ഒമാനിൽനിന്നും പുറത്തുനിന്നും ധാരാളം സന്ദർശകർ ഇൗ ദിവസങ്ങളിൽ ഒഴുകിയെത്തി. ഇത് ഗവർണറേറ്റിലെ സാമ്പത്തിക, ടൂറിസം മേഖലകളെ പുനരുജ്ജീവിപ്പിക്കാൻ കാരണമായെന്നും റിപ്പോർട്ടിലുണ്ട്.
ഹോട്ടലുകൾ 100 ശതമാനം താമസനിരക്ക് രേഖപ്പെടുത്തി. റസ്റ്റോറന്റുകൾ, കഫേകൾ, അമ്യൂസ്‌മെന്റ് പാർക്കുകൾ, ക്യാമ്പിങ് കേന്ദ്രങ്ങൾ തുടങ്ങിയ മേഖലകളിൽ വ്യാപക പങ്കാളിത്തമുണ്ടായി. ബുറൈമി പാർക്കിലെ ദേശീയ ദിനാഘോഷ പരിപാടിയിൽ വിവിധ പൈതൃക പ്രകടനം ഉൾപ്പെടുത്തിയതിനാൽ ഗവർണറേറ്റിനകത്തും പുറത്തുംനിന്ന് ധാരാളം സന്ദർശകരെത്തിയെന്നും റിപ്പോർട്ടിലുണ്ട്.









0 comments