ad
Deshabhimani

ദേശീയ-വിമോചന ദിനാഘോഷങ്ങൾക്ക് ഫെബ്രുവരി രണ്ടിന് തുടക്കം

kuwait flag
വെബ് ഡെസ്ക്

Published on Jan 30, 2025, 04:35 PM | 1 min read

കുവൈത്ത്‌ സിറ്റി : ദേശീയ-വിമോചന ദിനാഘോഷങ്ങൾക്ക് ഫെബ്രുവരി രണ്ടിന് സീഫ് പാലസിൽ അമീർ ദേശീയ പതാക ഉയർത്തുന്നതോടെ ഔദ്യോഗിക തുടക്കമാകും. തുടർന്ന് എല്ലാ ഗവർണറ്റേുകളടെ ആസ്ഥാനത്തു ഗവർണർമാർ ദേശീയ പതാക ഉയർത്തും. ഫെബ്രുവരി 25, 26 ആണ് ദേശീയ-വിമോചന ദിനങ്ങൾ. വൈകുന്നേരങ്ങളിൽ വിവിധ ഷോപ്പിങ് കേന്ദ്രങ്ങളിൽ കലാ, വിനോദ പരിപാടികൾ നടക്കും.


കുവൈത്തിൽ 'ഹലാ ഫെബ്രുവരി' എന്ന പേരിലാണ് രാജ്യവ്യാപകമായി ആഘോഷങ്ങൾ കൊണ്ടാടുന്നത്. ഒരുമാസമായി നടക്കുന്ന ആഘോഷത്തിൽ നിരവധി പരിപാടികളുണ്ടാവും.'യാ ഹാല' ഷോപ്പിങ് ഫെസ്റ്റിവലും ആരംഭിച്ചിട്ടുണ്ട്. രാജ്യത്ത് ആദ്യമായി നടത്തുന്ന 'യാ ഹാല' ഷോപ്പിങ് ഫെസ്റ്റിവൽ മാർച്ച് 31 വരെ നടക്കും. സെലിബ്രേഷൻ ഓഫ് നാഷനൽ ഹോളിഡേഴ്‌സ് ആൻഡ് ഒക്കേഷനൽ സ്റ്റാൻഡിങ് കമ്മിറ്റിയാണ് 70 ദിവസം നീണ്ട് നിൽക്കുന്ന ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home