ദേശീയ ആംബുലൻസ് സർവീസ്: ആദ്യപാദത്തിൽ 22,000ൽ അധികം കേസ്

ദുബായ്: യുഎഇയുടെ ദേശീയ ആംബുലൻസ് സർവീസ് ഈ വർഷം ആദ്യ പാദത്തിൽ രാജ്യത്തുടനീളം 22,903 കേസുകൾ കൈകാര്യം ചെയ്തതായി നാഷണൽ ഗാർഡ് കമാൻഡ്. അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിലും ഫലപ്രദമായും പ്രതികരിക്കാനുള്ള ആംബുലൻസിന്റെ ശ്രമങ്ങളുടെ ഭാഗമായി 9372 കേസുകൾക്ക് സ്ഥലത്തുതന്നെ ചികിത്സ നൽകി. 13,531 കേസുകൾ ആവശ്യമായ വൈദ്യസഹായത്തിനായി ആശുപത്രികളിലേക്ക് മാറ്റിയതായും അധികൃതർ വ്യക്തമാക്കി.
അടിയന്തര നമ്പറായ 998ൽ നേരിട്ട് ബന്ധപ്പെട്ട് യുഎഇ സമൂഹത്തിന് 24 മണിക്കൂറും ദേശീയ ആംബുലൻസ് അടിയന്തര സേവനം തേടാനാകും. ഇതിലൂടെ വേഗത്തിലും ഫലപ്രദമായും പ്രതികരണം ഉറപ്പാക്കുകയും രാജ്യത്തുടനീളമുള്ള ആംബുലൻസ് സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുകയും ചെയ്യുന്നു.











0 comments