ad
Deshabhimani

മാലിന്യ ബിന്നുകൾ മൂടണം; മുന്നറിയിപ്പുമായി മസ്‌കത്ത്‌ മുനിസിപ്പാലിറ്റി

waste bin
വെബ് ഡെസ്ക്

Published on Jul 24, 2026, 01:00 PM | 1 min read

മസ്‌കത്ത്‌ : മാലിന്യ ബിന്നുകൾ കൃത്യമായ രീതിയിൽ അടച്ചുവയ്‌ക്കണമെന്ന മുന്നറിയിപ്പുമായി മസ്‌കത്ത്‌ മുനിസിപ്പാലിറ്റി. മൂടാത്ത ബിന്നുകൾ പരിസ്ഥിതി മലിനീകരണത്തിന് കാരണമാകും. ഇത്‌ പൊതുജനാരോഗ്യത്തിന് അപകടമുണ്ടാക്കുമെന്നും മുന്നറിയിപ്പിലുണ്ട്‌. മാലിന്യ ബിന്നുകളുടെ മൂടികൾ അടയ-്‌ക്കുന്നത് അയൽപക്ക ശുചിത്വവും പൊതുജനാരോഗ്യവും സംരക്ഷിക്കാനുള്ള ലളിതമായ നടപടിയാണ്‌. ​മൂടാത്ത മാലിന്യബിന്നുകൾ ഈച്ചകളുടെയും കൊതുകുകളുടെയും എലികളുടെയും വ്യാപനത്തിന് കാരണമാകുമെന്നും മുനിസിപ്പാലിറ്റി അറിയിച്ചു.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home