"നമ്മൾ ചാവക്കാട്ടുകാർ' സാന്ത്വന പദ്ധതിക്ക് തുടക്കം

മസ്‌കത്ത് : വേനൽച്ചൂടിൽ പുറംജോലികളിൽ ഏർപ്പെടുന്ന പ്രവാസി തൊഴിലാളികൾക്ക് ആശ്വാസമായി ‘നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട്’ ഒമാൻ ചാപ്റ്ററിന്റെ വേനൽക്കാല സാന്ത്വന പദ്ധതി. 2019 മുതൽ തുടർന്നുവരുന്ന സേവനത്തിന്റെ ഭാഗമായി ഈ വർഷവും 200-ൽ അധികം തൊഴിലാളികൾക്ക് ദാഹജലം, ശീതളപാനീയങ്ങൾ, ലഘുഭക്ഷണങ്ങൾ എന്നിവ വിതരണംചെയ്തു. വെള്ളിയാഴ്ച മസ്‌കത്തിലെ അസൈബ, ഗാല മേഖലകളിലെ വിവിധ നിർമാണ കേന്ദ്രങ്ങളിൽ പദ്ധതിക്ക് തുടക്കമായി. പ്രസിഡന്റ് ഫൈസൽ വലിയകം അധ്യക്ഷനായി. സെക്രട്ടറി ആഷിക്ക് മുഹമ്മദ്‌കുട്ടി, കമ്മിറ്റിയംഗങ്ങളായ മനോജ് നരിയംപുള്ളി, മുഹമ്മദ് യാസീൻ, സുബിൻ സുധാകരൻ, സനോജ്, നസീർ ഒരുമനയൂർ, സുബ്രഹ്മണ്യൻ, ടി കെ ബാബു, ടി കെ രാജീവ്, അബ്ദുൾ ഖാദർ, ഗോവിന്ദൻ, ശിവജി, ഷാഹിന മുഹമ്മദ് യാസീൻ, സഫീന നസീർ, നീശ്മ സനോജ് എന്നിവർ നേതൃത്വം നൽകി.









0 comments