മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

നജ്‌റാൻ: സൗദി അറേബ്യയിലെ നജ്റാനിൽ ജോലി സ്ഥലത്തുണ്ടായ അപകടത്തിൽ മരിച്ച കണ്ണൂർ സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. നജ്റാനിലെ ബിൻ ഗിർ കമ്പനിയിൽ വെൽഡറായിരുന്നു അലവിൽ സ്വദേശി നവീന്റെ മൃതദേഹമാണ് കഴിഞ്ഞ ദിവസം നാട്ടിലെത്തിച്ചത്. കോഴിക്കോട് വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി.
ആങ്കർ ഷീറ്റ് ഫിറ്റ് ചെയ്യുന്നതിനിടെ താഴെ വീണ നവീൻ സംഭവസ്ഥലത്തുവച്ച് മരണപ്പെടുകയായിരുന്നു. പ്രതിഭ സാംസ്‌കാരിക വേദി പ്രവർത്തകനായിരുന്നു. പ്രതിഭ സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ, ജീവകാരുണ്യ വിഭാഗം ജോയിന്റ് കൺവീനർ ആഷിറിന്റെ പേരിൽ സമ്മതപത്രം വരുത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് മൃതദേഹം കൊണ്ടുപോയത്. സാമ്പത്തിക ചിലവുകൾ ബിൻഗിർ കമ്പനി മാനേജ്മെന്റ് വഹിച്ചു. അച്ഛൻ: രാമചന്ദ്രൻ. അമ്മ: കനകം. ഭാര്യ: നിത്യ. മക്കൾ: ശ്രേദ, ശ്രേയസ്.











0 comments