ad
Deshabhimani

ക്രിപ്റ്റോ ഉപയോഗിച്ച് പണമടക്കാം: പുതിയ പദ്ധതിയുമായി എമറാത്ത് നാഷണൽ ഓയിൽ കമ്പനി

cripto
വെബ് ഡെസ്ക്

Published on May 13, 2025, 04:45 PM | 1 min read

ദുബായ് : പെട്രോൾ പമ്പുകളിൽ ഇനി ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് ഇന്ധനം നിറക്കാനാകും. യുഎഇയിലെഎണ്ണക്കമ്പനിയായ ' എമറാത്ത് നാഷണൽ ഓയിൽ കമ്പനിയും ക്രിപ്റ്റോ സേവന ദാതാവായ 'ക്രിപ്ടോ.കോം' ഉം ചേർന്നാണ് പുതിയ സംവിധാനത്തിന്‌ തുടക്കം കുറിച്ചിരിക്കുന്നത്. മിഡിൽ ഈസ്റ്റ്, വടക്കൻ ആഫ്രിക്ക മേഖലയിൽ ആദ്യമായാണ് ഒരു രാജ്യം പെട്രോൾ സ്റ്റേഷനുകളിൽ ക്രിപ്റ്റോ പേയ്മെന്റ് സൗകര്യം അവതരിപ്പിക്കുന്നത്.


ദുബായ് നഗര മേഖലയിലെ 10 പെട്രോൾ പമ്പുകളിലാണ് ആദ്യഘട്ടം എന്ന നിലയിൽ ഈ സൗകര്യം ലഭ്യമാകുക. ഉപയോക്താക്കൾക്ക് ബിറ്റ്കോയിൻ ഉൾപ്പെടെയുള്ള പ്രധാന ക്രിപ്റ്റോ കറൻസികൾ ഉപയോഗിച്ച് ഡിജിറ്റൽ പേയ്മെന്റ് നടത്താം. ഭാവിയിൽ മറ്റ് എമിറേറ്റുകളിലേക്കും ഈ സംവിധാനം വ്യാപിപ്പിക്കും. എമിറാത്തിന് ദുബായ്, വടക്കൻ യുഎഇ പ്രദേശങ്ങളിലായി 100-ലധികം പെട്രോൾ സ്റ്റേഷനുകളാണുള്ളത്.


യുഎഇയുടെ ഡിജിറ്റൽ സാമ്പത്തിക പരിവർത്തനത്തിന്റെ ഭാഗമാണ് പെട്രോൾ മേഖലയിൽ ക്രിപ്റ്റോ പേയ്മെന്റ് അനുവദിക്കുന്നത്. റീട്ടെയിൽ മേഖലയിൽ ക്രിപ്റ്റോ കറൻസി ഉപയോഗം വ്യാപകമാക്കുക എന്നതാണ് യു എ ഇ യുടെ ലക്ഷ്യം. യു എ ഇ യിലെ എല്ലാ സാമ്പത്തിക ഇടപാടുകളിലും ക്രിപ്റ്റോ സാങ്കേതികവിദ്യയുടെ സുരക്ഷിതമായ ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home