ad
Deshabhimani

മുഹമ്മദ് റഫി അനുസ്മരണവും ഗാന മത്സരവും സംഘടിപ്പിച്ചു

mohammad rafi
വെബ് ഡെസ്ക്

Published on Aug 02, 2025, 04:30 PM | 1 min read

ഷാർജ: പ്രശസ്ത ഗായകൻ മുഹമ്മദ് റഫിയുടെ 45ാം ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് ചിരന്തന സാംസ്കാരിക വേദിയും, ദർശന കല സാംസ്കാരിക വേദിയും സംയുക്തമായി മുഹമ്മദ് റഫി അനുസ്മരണവും അദ്ദേഹത്തിന്റെ ഗാനങ്ങളുടെ മത്സരവും സംഘടിപ്പിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ സംഘടിപ്പിച്ച ചടങ്ങ് അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര ഉദ്ഘാടനം ചെയ്തു.


25ാം ചിരന്തന മുഹമ്മദ് റഫീഖ് പുരസ്കാരം ഷാഫി അഞ്ചങ്ങാടി, പ്രഭാകരൻ പയ്യന്നൂർ, ഡോക്ടർ അഞ്ചു എസ് എസ് എന്നിവർക്ക് നിസാർ തളങ്കര സമ്മാനിച്ചു ദർശന പ്രസിഡന്റ് സി പി ജലീൽ അധ്യക്ഷനായി. ചിരന്തന പ്രസിഡന്റ് പുന്നക്കൽ മുഹമ്മദലി മുഖ്യപ്രഭാഷണം നടത്തി. ദർശന കലാസാംസ്കാരിക വേദി രക്ഷാധികാരി ഷറഫുദ്ദീൻ വലിയകത്ത്, ഗായകൻ റഹ്മത്തുള്ള തളങ്കര, ബീന, ജാക്കി റഹ്മാൻ, കെ വി ഫൈസൽ, ഷിജി അന്ന ജോസഫ്, സാം വർഗീസ്, ജേക്കബ്, കെ ടി പി ഇബ്രാഹിം, എൻ കെ ഹമീദ് റിൻസൺ ആലുവ സിപി മുസ്തഫ പ്രവീൺ പാലക്കയിൽ അബ്ദുൽ ഖാദർ അരിപ്ര, സാദിഖ് പള്ളിക്കൽ, ഇംതിയാസ് റഹ്മാൻ തളങ്കര, സുധി സുഗതൻ എന്നിവർ സംസാരിച്ചു.


മുഹമ്മദ് റഫി ഗാനമത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ കല്യാണി വിനോദ് ഒന്നാം സ്ഥാനവും, റഹ്മാൻ മുഹമ്മദ് മൻസൂർ രണ്ടാം സ്ഥാനവും, പവൻ ശങ്കർ സുധി മൂന്നാം സ്ഥാനവും നേടി. സീനിയർ വിഭാഗത്തിൽ മിഥുൻ സുരേന്ദ്രൻ ഒന്നാം സ്ഥാനവും, താഹിർ പത്തിരിപ്പാല രണ്ടാം സ്ഥാനവും, വി അബ്ദുൽ റഫീഖ് മൂന്നാം സ്ഥാനവും നേടി. വിജയികൾക്കുള്ള സമ്മാനം ഷാർജ ഇന്ത്യൻ അസോസിയേഷൻ ആക്ടിങ് ജനറൽ സെക്രട്ടറി ജിബി, ട്രഷറർ ഷാജി ജോൺ, മാധ്യമപ്രവർത്തകൻ സുരേഷ് വെള്ളിമുറ്റം എന്നിവർ വിതരണം ചെയ്തു. ചിരന്തന ജനറൽ സെക്രട്ടറി ടി പി അഷ്റഫ് സ്വാഗതവും. ദർശന വൈസ് പ്രസിഡന്റ് ഷാഫി അഞ്ചങ്ങാടി നന്ദിയും പറഞ്ഞു. തുടർന്ന് റഫിയുടെ ഗാനങ്ങൾ ഉൾക്കൊള്ളിച്ച് റഫി നൈറ്റും അരങ്ങേറി. യുഎഇയിലെ സാംസ്കാരിക സാമൂഹിക പ്രവർത്തകൻ കെ എ ജബ്ബാരിയുടെ വിയോഗത്തിലും യോഗം അനുശോചിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home