കനത്ത മഴ; ആറന്മുള വള്ളസദ്യ മാറ്റിവച്ചു

പത്തനംതിട്ട : കനത്ത മഴയെ തുടർന്ന് ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യ മാറ്റിവച്ചു. നാളെയും മറ്റന്നാളുമായി നടത്താനിരുന്ന വള്ളസദ്യയാണ് ഒഴിവാക്കിയത്. കെഎസ്ആർടിയിസുടെ ബജറ്റ് ടൂറിസത്തിന്റെ ഭാഗമായുള്ള വള്ളസദ്യകളും ഒഴിവാക്കി.
വള്ളസദ്യ ബുക്ക് ചെയ്തവർക്കുള്ള പകരം തീയതി പിന്നീട് അറിയിക്കും. കനത്ത മഴയെ തുടർന്ന് പത്തനംതിട്ടയിൽ മിന്നൽ പ്രളയമുണ്ടായതിനാൽ ജാഗ്രതയുടെ ഭാഗമായാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു.










0 comments