മിസ് കേരള: കാജൽ ലിബിക്ക് മൂന്നാംസ്ഥാനം

കുവൈത്ത് സിറ്റി: മിസ് കേരള സൗന്ദര്യമത്സരത്തിൽ മൂന്നാംസ്ഥാനക്കാരിയായി കുവൈത്തിൽ വളർന്ന മലയാളി യുവതി കാജൽ ലിബി. ഓച്ചിറ സ്വദേശിനിയായ കാജൽ, ഫഹാഹീൽ ഗൾഫ് ഇന്ത്യൻ സ്കൂളിലെ പൂർവവിദ്യാർഥിയാണ്. സ്‌കൂളിൽ പത്താം ക്ലാസുവരെ പഠിച്ച കാജൽ, പെരുമൺ എൻജിനിയറിങ് കോളജിൽനിന്ന് ഇൻഫർമേഷൻ ടെക്‌നോളജിയിൽ ബി ടെക് നേടി നിലവിൽ സോഫ്റ്റ്‌വെയർ എൻജിനിയറായി ജോലി ചെയ്യുന്നു. കായികം, നൃത്തം, സംഗീതം, അവതാരണം, പ്രസംഗം തുടങ്ങിയ മേഖലകളിലും സജീവമാണ്.
കുവൈത്തിലെ എബിജെ എൻജിനിയറിങ് കമ്പനി ജീവനക്കാരനും സാരഥി കുവൈത്തിലെ അംഗവുമായ ശ്രീലാൽ ലക്ഷ്മണന്റെയും മഹ്ബൂലയിൽ മറാഹെബ് സ്റ്റൈൽ ലേഡീസ് സലൂൺ നടത്തുന്ന ലിബി ശ്രീലാലിന്റെയും മകളാണ്. സഹോദരി ജാൻവി ലിബി കുവൈത്തിലെ ഫൈപ്സ്–ഡിപിഎസ് സ-്‌കൂളിൽ പത്താം ക്ലാസ് വിദ്യാർഥിനിയാണ്.








0 comments